മുത്തലാഖ് ചൊല്ലിയശേഷം യുവതിയെ ടെറസിൽനിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം

Web Desk |  
Published : Jan 19, 2018, 10:13 AM ISTUpdated : Oct 05, 2018, 01:17 AM IST
മുത്തലാഖ് ചൊല്ലിയശേഷം യുവതിയെ ടെറസിൽനിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം

Synopsis

സ്‌ത്രീധനം നൽകാത്തതിനാൽ യുവതിയെ മുത്തലാഖ് ചൊല്ലിയശേഷം ടെറസിൽനിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിൽസയിലാണ്. ഉത്തര്‍പ്രദേശിലെ ഹപുര്‍ ജില്ലയിലാണ് സംഭവം. മൂന്നു ലക്ഷം രൂപ സ്‌ത്രീധനമായി നൽകാത്തതിന്റെ പ്രതികാരത്തിലാണ് ഷാം മൊഹമ്മദ് എന്നയാള്‍ ഭാര്യയെ മുത്തലാഖിലൂടെ മൊഴിചൊല്ലുകയും, കെട്ടിടത്തിന്റെ ടെറസിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്താനും ശ്രമിച്ചത്. തലയ്‌ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ നര്‍ഗിസ് പര്‍വീണിനെ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷം മുമ്പായിരുന്നു ഷാം മൊഹമ്മദ്-നര്‍ഗിസ് പര്‍വീണ്‍ വിവാഹം നടന്നത്. ഇവര്‍ക്ക് മൂന്നു കുട്ടികളുണ്ട്. മൂന്നു ലക്ഷം രൂപ സ്‌ത്രീധനമായി ഷാം മൊഹമ്മദ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തികബുദ്ധിമുട്ട് കാരണം പര്‍വീണിന്റെ വീട്ടുകാര്‍ക്ക് ഇതു കൊടുക്കാനായില്ല. ഇതിന്റെ പേരിൽ ഷാം മൊഹമ്മദ് നിരന്തരം ഭാര്യയെ ഉപദ്രവിക്കുമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം ഇന്ന് ഡിഎംകെയിൽ ചേർന്നേക്കും, തേനിയിൽ ഒപിഎസ് പക്ഷത്തിന് സീറ്റ് വാഗ്ദാനം?
പശ്ചിമതീര ജലപാത വികസനം നവകേരള നിർമ്മിതിയിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി, ആക്കുളം-ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു