ഭാര്യക്ക് പിന്നാലെ ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

Web Desk |  
Published : Jul 05, 2018, 09:04 AM ISTUpdated : Oct 02, 2018, 06:43 AM IST
ഭാര്യക്ക് പിന്നാലെ ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

ആലപ്പുഴ തഴക്കരയിലെ ഇറവങ്കരയിലാണ് സംഭവം

മാവേലിക്കര: ഭാര്യക്ക് പിന്നാലെ ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി ആലപ്പുഴ തഴക്കരയിലെ ഇറവങ്കരയിലാണ് സംഭവം. ഇറവങ്കര പാലനില്‍ക്കുന്നതില്‍ വീട്ടില്‍ ഷോബിന്‍ ഫിലിപ്പിനെ(48)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 

ബുധനാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് മാവേലിക്കര താലൂക്ക് ആശുപത്രിക്ക് സമീപം കാറിനുള്ളില്‍ നിന്ന് ഷോബിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഷോബിന്റെ ഭാര്യ ഷീബയെ(42) ബുധനാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് മുൻപ് വീട്ടിൽ നിന്നിറങ്ങിയ ഷോബിനെ കാണാതാവുകയായിരുന്നു.

തെങ്കാശിയില്‍ കൃഷി നടത്തി വന്നിരുന്ന ഇവര്‍ അടുത്തകാലത്താണ് തഴക്കരയില്‍ സ്ഥിരതാമസത്തിനെത്തിയത്. കൃഷി നോക്കാനായി ഇടക്കിടെ തെങ്കാശിക്ക് പോകാറുള്ള ഷോബിന്‍ പതിവുപോലെ ബുധനാഴ്ച പുലര്‍ച്ചെയും പോയിരുന്നു. ഷോബിന്‍ പോയതിനു ശേഷം ഇവരുടെ കുട്ടികളാണ് ഷീബയെ വായില്‍ നിന്നും രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കിടപ്പുമുറിക്കുള്ളില്‍ കണ്ടത്. സംഭവമറിഞ്ഞ സമയം മുതല്‍ കുട്ടികളും അയല്‍വാസികളും തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരും ഷോബിന്റെ മൊബൈല്‍ നമ്പരില്‍ വിളിച്ചെങ്കിലും എടുത്തില്ല. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പൊലീസ്, ഷോബിന്‍ മാവേലിക്കരയില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ആംബുലൻസ് ഡ്രൈവർമാരാണ് താലൂക്ക് ആശുപത്രി പരിസരത്ത് മൃതദേഹം കണ്ടെത്തിയത്. 

അകത്തു നിന്നും പൂട്ടിയിരുന്ന കാറിന്റെ പിന്നിലേക്ക് ചരിച്ച സീറ്റില്‍ ചാരി കിടക്കുന്ന നിലയിലാണ് ഷോബിന്‍റെ മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ഷീബയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. മക്കള്‍: ഷിബിന്‍, എബിന്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപ്തി മേരി വര്‍ഗീസിന്‍റെ സാധ്യതകള്‍ അടയുമോ? കൊച്ചിയിൽ മേയര്‍ സ്ഥാനത്തിനായി കോണ്‍ഗ്രസിൽ സമ്മര്‍ദം ശക്തമാക്കി ലത്തീൻ സഭയും
തിരക്കിനിടെ ആരോ മാലയിൽ പിടിച്ചുവലിച്ചതായി എഎസ്ഐ: കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോ​ഗസ്ഥയുടെ 5 പവൻ മാല കവർന്നു, സംഭവം കർ‌ണാടകയിൽ