
ഹൈദരാബാദ്: വാഹന പരിശോധനക്കിടെ പൊലീസിനു നേരെ മദ്യപിച്ചെത്തിയ യുവതിയുടെ പരാക്രമം. മദ്യപിച്ച് വാഹന മോടിച്ചതിന് യുവാവിനെ പിടികൂടിയപ്പോഴാണ് പിന്‍ സീറ്റിലിരുന്ന യുവതി പൊലീസിനു നേരെ തിരിഞ്ഞത്. യുവതിയും മദ്യാസക്തിയിലായിരുന്നു.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകന് നേരെയും യുവതി നേരെ കല്ലെറിഞ്ഞു. ട്രാഫിക് പൊലീസ് ഓഫീസറെകല്ലെറിയുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകനെയാണ് യുവതി ആക്രമിച്ചത്.
രാത്രി ഒരു മണിയോടെ പരിശോധന നടത്തുന്നതിനിടയിലായിരുന്നു യുവതിയുടെ സംഭവം. പൊലീസുമായി തര്‍ക്കിച്ച യുവതിയും സുഹൃത്തായ യുവാവും നിയന്ത്രണം പോയ അവസ്ഥയിലായിരുന്നു.
ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിനും പൊതുനിരത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനുമാണ് കേസ്. അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മാധ്യമങ്ങളെ അറിയിച്ച് നടത്തിയ വാഹന പരിശോധനക്കിടെയായിരുന്നു സംഭവങ്ങള്‍. ഇത്തരത്തില്‍ മദ്യപിച്ചെത്തിയ നിരവധിപേര്‍ പൊലീസിന്‍റെ വലയിലായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam