'നീ മരിച്ചു പോയി, അല്ലെന്ന് തെളിയിക്കാന്‍ വൈകിപ്പോയി' അപൂര്‍വ  കോടതി വിധി

By Web DeskFirst Published Mar 17, 2018, 7:18 PM IST
Highlights
  • 'നീ മരിച്ചു പോയി, ജീവിച്ചിരിക്കുന്നെന്ന് തെളിയിക്കാന്‍ വൈകിപ്പോയി' അപൂര്‍വ  കോടതി വിധി

ബുച്ചറസ്റ്റ്: താന്‍ മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ റൊമാനിയന്‍ കോടതിയിലെത്തിയ വൃദ്ധനോട് കോടതി പറഞ്ഞതിങ്ങനെ. താങ്കള്‍ മരിച്ചുപോയി, അല്ലെങ്കില്‍ മരിച്ചിട്ടില്ലെന്ന് തെളിയിക്കാനുള്ള സമയം കഴിഞ്ഞുപോയി. കോടതിയുടെ വിധി അന്തിമമായിരിക്കും. താനൊരു ജീവിക്കുന്ന പ്രേതമാണെന്നാണ് വിധിക്ക് ശേഷംകണ്‍സ്റ്റന്‍റിന്‍ റില്യു പറഞ്ഞത്. 

20 വര്‍ഷമായി തുര്‍ക്കിയില്‍ ജോലി ചെയ്യുകയായിരുന്നു റില്യൂ. ഈ വര്‍ഷം ജനുവരിയോടെ ഇയാള്‍ തിരിച്ച് റൊമാനിയയിലെത്തി. തൊഴില്‍ രേഖകളില്ലാത്തതിനാല്‍ ഇയാളെ അധികൃതര്‍ നാടുകടത്തുകയായിരുന്നു. എന്നാല്‍ സ്വന്തം നാട്ടിലെത്തിയ റില്യൂവിന് നേരിടേണ്ടി വന്നത് അസാധാരണമായ നടപടികളായിരുന്നു. റൊമാനിയന്‍ അതിര്‍ഥിയില്‍ തന്നെ റില്യു പിടിക്കപ്പെട്ടു. രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തുകയും ചെയ്തു.

1995ല്‍ തുര്‍ക്കിയിലേക്ക് പോയ റില്യൂ 1995ല്‍ തിരിച്ചെത്തിയെങ്കിലും ഭാര്യകക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടപ്പോള്‍ തിരിച്ചു പോവുകയായിരുന്നു. എന്നാല്‍ ഇയാള്‍ പോയ ശേഷം ഭാര്യ റില്യു മരിച്ചതായി രേഖയുണ്ടാക്കുകയായിരുന്നു. ഇതൊക്കെയാണ് കാര്യങ്ങളെങ്കിലും കോടതിയുടെ ഉത്തരവാണ് അത്ഭുതം. താന്‍ മരിച്ചിട്ടില്ലെന്ന് കോടതിയെ അറിയിച്ചപ്പോള്‍ താങ്കള്‍ മരിച്ചെന്നും അല്ലെന്ന് തെളിയിക്കാന്‍ വൈകിപ്പോയെന്നും കോടതിയുടെ വിധി അന്തിമമാണെന്നുമാണ് കോടതി വ്യക്തമാക്കിയത്.

ഇയാളുടെ ഭാര്യ എന്തിനാണ് മരണസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്ന് വ്യക്തമല്ല. ഭാര്യ ഇപ്പോള്‍ ഇറ്റലിയിലാണ്. എന്തെങ്കിലും ഒരി ജോലി ചെയ്യണമെങ്കില്‍ താന്‍ മരിച്ചിട്ടില്ലെന്ന് തെളിയിക്കണം. ഭക്ഷണം കഴിക്കാന്‍ എന്ത് ചെയ്യുമെന്നറിയില്ലെന്നും റില്യു പറയുന്നു. പുതിയ ഹര്‍ജി കൊടുക്കണം പക്ഷെ പണം എവിടുന്ന് ലഭിക്കുമെന്നറിയില്ലെന്നും റില്യു വിലപിക്കുന്നു.
 

click me!