
കുവൈത്ത്: കുവൈത്തില്‍ ഐഎസ് ആശയവുമായി അടുപ്പമുള്ള അമ്പത് പേരെ നിരീക്ഷിച്ച് വരുകയാണന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ദരിച്ച് റിപ്പോര്‍ട്ട്. അടുത്തിടെ പിടിക്കൂടിയ ചിലരുടെ മൊബൈല്‍ ഫോണുകളില്‍ നിന്നാണ് ഐഎസ് ബന്ധമുള്ളവരെക്കുറിച്ച് സുരക്ഷാ വിഭാഗത്തിന് സൂചന ലഭിച്ചിത്.
ഐഎസിന്റെ പ്രത്യയശാസ്ത്രവുമായി തത്വത്തില്‍ അടുപ്പമുള്ള അന്‍പതുപേരെ പ്രിവെന്റീവ് സെക്യൂരിറ്റി സര്‍വീസ് നിരീക്ഷിക്കുന്നതായി ഉന്നത സുരക്ഷാ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുള്ളത്.
ആശയപരമായി തീവ്രവാദ സംഘടനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചില പുരോഹിതര്‍ അടക്കമുള്ളവരാണിതെന്ന് പ്രദേശിക അറബ് പത്രമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരില്‍ കൂടുതലും സ്വദേശികളാണ്. അടുത്തിടെ പിടികൂടിയ ചിലരുടെ മൊബൈല്‍ ഫോണുകളില്‍ നിന്നാണ് ഐഎസ് ബന്ധമുള്ളവരെക്കുറിച്ച് സുരക്ഷാ വിഭാഗത്തിന് സൂചന ലഭിച്ചിത്. എന്നാല്‍,വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതാണ് ഇവരുടെ അറസ്റ്റ് വൈകിക്കുന്നതിനു കാരണം.
ഇവരുടെ എല്ലാ നീക്കങ്ങളും സാമ്പത്തിക ഇടപാടുകളും കര്‍ശന നിരീക്ഷണത്തിലാണ്. നിയമപരമായി ഇവരെ വിചാരണ ചെയ്യാനുള്ള നടപടികള്‍ക്കായി സുരക്ഷാ വിഭാഗം നീക്കമാരംഭിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam