
തിരുവനന്തപുരം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് നീതി ഉറപ്പാക്കാനാണ് തന്‍റെ പോരാട്ടമെന്ന് രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാ കുമാര്‍ . ജനാധിപത്യവും പാര്‍ലമെന്‍ററി രാഷ്ട്രീയവും സംരക്ഷിക്കാന്‍ മീരാകുമാറിനെ പിന്തുണക്കേണ്ടത് അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വര്‍ഗീയതക്കെതിരെയുള്ള പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് . സംസ്ഥാനത്തെ ബിജെപി എംഎല്‍എ ഒഴികെയുള്ള എംഎല്‍എമാരും എംപിമാരും മീരാകുമാറിന് പിന്തുണ പ്രഖ്യാപിച്ചു .
ജാതി മത വേര്‍തിരിവുകള്‍ ഇല്ലാതാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമം . രാജ്യത്തിന്‍റെ മൂല്യങ്ങള്‍ സംരക്ഷിക്കാനായാണ് ചരിത്പരമായ പോരാട്ടമെന്നും മീരാ കുമാര്‍. വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടാനാണ് ഈ അവസരം വിനിയോഗിക്കേണ്ടതെന്നും പിന്തുണ മീരാ കുമാറിന് നല്‍കുന്നൂവെന്നും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും
പിന്തുണ അറിയിച്ച് ഭരണ പ്രതിപക്ഷ നേതാക്കളും കക്ഷി നേതാക്കളും മീരാ കുമാറിനെ കാണാനെത്തി . കോട്ടയത്ത് മറ്റൊരു പരിപാടിയിലായിരുന്നെങ്കിലും പിസി ജോര്‍ജും പിന്തുണ അറിയിച്ചിട്ടുണ്ട് . സംസ്ഥാന നിയമസഭയിലെ 140ല്‍ 139 വോട്ടുകളും മീരാകുമാറിന് തന്നെയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam