ഹോസ്റ്റലില്‍ വെച്ച് വ്യോമസേന ഉദ്ദ്യോഗസ്ഥന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി ഐഐടി വിദ്യാര്‍ത്ഥിനി

Published : Jan 26, 2018, 09:17 AM ISTUpdated : Oct 05, 2018, 02:36 AM IST
ഹോസ്റ്റലില്‍ വെച്ച് വ്യോമസേന ഉദ്ദ്യോഗസ്ഥന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി ഐഐടി വിദ്യാര്‍ത്ഥിനി

Synopsis

കാ​ണ്‍​പു​ര്‍: വിവാഹ വാഗ്ദാനം നല്‍കി വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി കാ​ണ്‍​പു​ര്‍ ഐ.​ഐ.​ടി​യി​ലെ വി​ദ്യാ​ര്‍​ഥി​നി പൊലീസിനെ സമീപിച്ചു. ബീഹാറിലെ സരന്‍ സ്വദേശിയായ ഉദ്ദ്യോഗസ്ഥന്‍, കാണ്‍പൂര്‍ ഐ.ഐ.ടി കാ​മ്പ​സി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ല്‍ ​വെച്ച് പലതവണ പീ​ഡി​പ്പി​ച്ചെ​ന്നാണ് പരാതി.

വ്യോമസേനാ ഉദ്ദ്യോഗസ്ഥന്‍, സുഹൃത്ത്, സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരുടെ പേരുകള്‍ സഹിതമാണ് കല്യാണ്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ അന്വേഷണം തുടങ്ങിയെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇയാളെ പരിചയപ്പെട്ടത്. ഒരു വര്‍ഷത്തോളമുള്ള പരിചയത്തിന് ശേഷം വിവാഹവാഗ്ദാനം നല്‍കി. പിന്നീട് ഹോസ്റ്റലില്‍ വന്ന് പല തവണ തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി തട്ടിപ്പ്: മീറ്റ് ഫാക്ടറിയും ഭൂമിയും പൊതുലേലത്തിൽ വിൽക്കാൻ കോടതി ഉത്തരവ്
അതിനിർണായക റിപ്പോർച്ച് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി, പ്രാധാന്യത്തോടെ തുടർനടപടിയെന്ന് കെ മുരളീധരൻ; നിർദേശങ്ങൾ ഇങ്ങനെ