പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതായി എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനെതിരെ പരാതി

Published : Jan 25, 2018, 08:05 PM ISTUpdated : Oct 04, 2018, 04:43 PM IST
പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതായി എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനെതിരെ പരാതി

Synopsis

കാണ്‍പൂര്‍: ഫേസ്ബുക്ക് വഴി പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതായി എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനെതിരെ പരാതി. കാണ്‍പൂര്‍ ഐഐടിയിലെ വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിതാന്‍ശു എന്ന എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു. ബലാത്സംഗക്കുറ്റം ഉള്‍പ്പെടെയുള്ള കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പരാതിയില്‍ പെണ്‍കുട്ടിയുടെ 164 മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. സിതാന്‍ശുവും പരാതിക്കാരിയായ പെണ്‍കുട്ടിയും തമ്മില്‍ ഒരു വര്‍ഷം മുന്‍പാണ് പരിചയപ്പെട്ടത്. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും തമ്മില്‍ കൂടുതല്‍ അടുത്തു. 

കൂടുതല്‍ അടുത്തതോടെ ഇയാള്‍ പെണ്‍കുട്ടിക്ക് വിവാഹവാഗ്ദാനം നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ എത്തി കാണുന്നത് പതിവാക്കി. ഇവിടെ വച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല യുവതീപ്രവേശന കേസ്: ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരത്തോടെ ഉണ്ടാകുമെന്ന് സൂചന നൽകി ചീഫ് ജസ്റ്റിസ്
എസ് സുരേഷിന് മേൽ പൂർണ്ണ വിശ്വാസമെന്ന് രാജീവ് ചന്ദ്രശേഖർ; ബിജെപിക്കെതിരെ പ്രചരിപ്പിക്കുന്നത് വ്യാജ വാർത്തകൾ, മാധ്യമങ്ങൾക്ക് വിമർശനം