ബിവറേജസ് ഷോപ്പില്‍ മോഷണം നടത്താന്‍ ശ്രമിക്കവെ അന്തര്‍ സംസ്ഥാന മോഷണ സംഘം പിടിയിലായി

Published : Jan 25, 2018, 07:54 PM ISTUpdated : Oct 05, 2018, 01:50 AM IST
ബിവറേജസ് ഷോപ്പില്‍ മോഷണം നടത്താന്‍ ശ്രമിക്കവെ അന്തര്‍ സംസ്ഥാന മോഷണ സംഘം പിടിയിലായി

Synopsis

തിരുവനന്തപുരം: ആരാധനാലയങ്ങളും വീടുകളിലും മോഷണം നടത്തുന്ന അന്തര്‍സംസ്ഥാന സംഘത്തിലെ മൂന്ന് പേരെ മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലംകോട് അമ്പലത്തിനടുത്തുള്ള ബിവറേജ് ഷോപ്പില്‍ മോഷണം നടത്താനുള്ള പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ഇവര്‍ പിടിലായതെന്ന് നെടുമങ്ങാട് ഡി.വൈ.എസ്‌.പി അനില്‍കുമാര്‍ പറഞ്ഞു.

നെടുമങ്ങാട് സ്വദേശി ജി. ഗോപു, കൊല്ലം അഞ്ചാലുംമൂട്  സ്വദേശി എ.ഹസ്സന്‍, പേരൂര്‍ക്കട കുടപ്പനക്കുന്ന് പൈപ്പ് ലൈന്‍ റോഡില്‍ മേക്കോണത്ത് വീട്ടില്‍ വി ജോബി(28) എന്നിവരാണ് പിടിയിലായത്. 200ലേറെ മോഷണ കേസിലെ പ്രതികളായ ഇവരെ അന്തിയൂര്‍ക്കോണത്തു നിന്നാണ് പിടികൂടിയത്. ജയിലില്‍ നിന്നിറങ്ങിയ ഇവര്‍ കൊല്ലംകോടുള്ള ഒരു വീട് വാടക്കെടുത്താണ് മോഷണത്തിന് പദ്ധതി തയ്യാറാക്കിയിരുന്നത്. ഈ വീട് 20 ലക്ഷത്തിന് വാങ്ങാനും ഇവര്‍ തീരുമാനിച്ചിരുന്നതായി പൊലീസ് പറയുന്നു. രണ്ട് മാസം മുന്‍പ് മലയിന്‍കീഴ് ഇരട്ടക്കലുങ്ക് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് മോഷണം നടത്തിയത് ഗോപുവാണെന്ന് ചോദ്യ ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മലയിന്‍കീഴ് സി.ഐയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചാനലുകൾ ഏകപക്ഷീയമായി ചർച്ച നടത്തുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ; 'തനിക്ക് പുരസ്‌കാരം കിട്ടുമ്പോൾ മാത്രമാണ് പ്രശ്നം'
'ആ രാത്രി മുഴുവൻ ഞാൻ കരഞ്ഞു, ആശ്വസിപ്പിച്ചത് സുവേന്ദു'; അഭ്യൂഹങ്ങൾക്ക് വഴിമരുന്നിട്ട് മഹുവയുടെ വെളിപ്പെടുത്തൽ