
ലഖ്നൗ:പതിനാറ് ജില്ലാ ജഡ്ജികളെയടക്കം 37 ഐഎഎസ് ഉദ്യോഗസ്ഥരെ ഉത്തര്‍പ്രദേശ് ഗവണ്‍മെന്‍റ് വെള്ളിയാഴ്ച സ്ഥലംമാറ്റി. ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥലം മാറ്റം സ്ഥിതീകരിച്ചതായി എന്‍ഡിറ്റിവി റിപ്പോട്ട് ചെയ്യ്തിട്ടുണ്ട്. സ്ഥലംമാറ്റം വെള്ളിയാഴ്ച മുതലാണ് പ്രാബല്ല്യത്തില്‍ വന്നത്.
ലോക്സഭ ബൈപോള്‍ ഇലക്ഷന്‍റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് തടഞ്ഞ് വിവാദം സൃഷ്ടിച്ച ഗൊരഖ്പൂര്‍ ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗത്തുലയെ ദേവിപറ്റാനിലെ ഡിവിഷണല്‍ കമ്മീഷണര്‍ ആയി ഉയര്‍ത്തി.
അതേസമയം സംസ്ഥാനത്തെ പിടികൂടിയിരിക്കുന്ന വര്‍ഗീയതയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ സംസാരിച്ച ബാറെയ്‍ലി ജില്ലാ ജഡ്ജി രാഘവേന്ദ്ര സിംഗ് അടക്കമുള്ളവരെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥലംമാറ്റുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam