
വയനാട്: ജില്ലയിലെ ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കുറുവാ ദ്വീപില്‍ പ്രവേശിക്കാന്‍ സഞ്ചാരികൾക്ക് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി. കഴിഞ്ഞ ദിവസമാണ് സന്ദര്‍ശകര്‍ക്ക്പ്രവേശനാനുമതി ലഭിക്കുന്നതിന് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ പ്രതിദിനം ദ്വീപില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 200 ആക്കിയിരുന്നു. ഇതോടെ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തേണ്ടി വന്നിരുന്നു. ഇത് ദുര്‍വിനിയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഡിടിപിസി അധികൃതരും ദ്വീപ് കൺസർവേറ്റീവ് ഓഫീസറും കൂടി തിരിച്ചറിയിൽ രേഖ നിർബന്ധമാക്കി ഉത്തരവിറക്കിയത്. ഇതോടെ ടോക്കണ്‍ ലഭിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കേണ്ടി വരും.
അതേസമയം കുറുവയിലെത്തി ടിക്കറ്റ് ലഭിക്കാതെ മടങ്ങേണ്ടിവരുന്ന സഞ്ചാരികള്‍ക്ക്ആശ്വാസമായി ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചങ്ങാടസവാരി തുടങ്ങി. ദ്വീപില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഓരോ ദിവസവും എത്തുന്നവര്‍ നിരോശയോടെ മടങ്ങേണ്ടി വന്നിരുന്നു. ഇതിന് പരിഹാരമായാണ് ടിക്കറ്റ് ലഭിക്കാത്ത സഞ്ചാരികള്‍ക്കായി ചങ്ങാടസവാരി ഏർപ്പാടാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam