ഇടുക്കി ഡാമിന്‍റെ അടച്ച ഷട്ടറുകൾ വീണ്ടും തുറന്നേക്കും

By Web TeamFirst Published Aug 14, 2018, 4:56 PM IST
Highlights

ചെറുതോണി അണക്കെട്ടിലെ അടച്ച ഷട്ടറുകൾ വീണ്ടും തുറന്നേക്കും. ഇന്നലെ വൈകുന്നേരം അടച്ച ഒന്ന്, അഞ്ച് എന്നീ ഷട്ടറുകൾ വീണ്ടും തുറന്നേക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.

ഇടുക്കി: ചെറുതോണി അണക്കെട്ടിലെ അടച്ച ഷട്ടറുകൾ വീണ്ടും തുറന്നേക്കും. ഇന്നലെ വൈകുന്നേരം അടച്ച ഒന്ന്, അഞ്ച് എന്നീ ഷട്ടറുകൾ വീണ്ടും തുറന്നേക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.

ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. പുറത്തേക്കൊഴുക്കുന്ന ജലത്തിന്‍റെ അളവ് സെക്കന്‍റിൽ 6 ലക്ഷം ലിറ്ററാക്കുമെന്നും പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. നിലവിൽ 2397.06 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്.

click me!