
തിരുവവന്തപുരം: ഇടുക്കി മെഡിക്കല്‍ കോളജില്‍ നിന്ന് വിദ്യാര്‍ഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവച്ച് കേന്ദ്രസര്‍ക്കാര്‍ . ഇക്കാര്യത്തില്‍ കേന്ദ്രം മെഡിക്കല്‍ കൗണ്‍സിലിന് നിര്‍ദേശവും നല്‍കി . ഇടുക്കി മെഡിക്കല്‍ കോളജിന്‍റെ അവസ്ഥയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നടപടി.
അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെയായിരുന്നു ഇടുക്കി സര്‍ക്കാര്‍ ആശുപത്രിയെ യുഡിഎഫ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആക്കി മാറ്റിയത് . ക്ലാസ് മുറികടളടക്കം അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് , അധ്യാപകരില്ല . രണ്ട് ബാച്ചുകളിലായി പ്രവേശനം നേടിയ 100 കുട്ടികള്‍ എങ്ങനെ പഠിക്കും . ഈ പ്രശ്നം ഉയര്‍ന്നതോടെ മൂന്നാം വര്‍ഷം പ്രവേശനം നിര്‍ത്തിവച്ചു .
നേരത്തെ പ്രവേശനം നേടിയ രണ്ട് ബാച്ചുകളിലുള്ള വിദ്യാര്‍ഥികളെ ക്ലിനിക്കല്‍ പരിശീലനത്തിനായി തിരുവനന്തപുരം , ആലപ്പുഴ, കോട്ടയം , തൃശൂര്‍ , കോഴിക്കോട് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റി . ഇതിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ നിലപാടെടുത്തു . മുന്‍കൂര്‍ അനുമതി വാങ്ങാതെ വിദ്യാര്‍ഥികളെ മാറ്റിയതാണ് മെഡിക്കല്‍ കൗണ്‍സിലിനെ ചൊടിപ്പിച്ചത് . ഈ വിദ്യാര്‍ഥികളുടെ അംഗീകാരം നഷ്ടപ്പെടുമെന്ന സാഹചര്യം മുന്നില്‍ കണ്ട് എന്തുകൊണ്ട് മാറ്റി എന്നതടക്കം വ്യക്തമാക്കി ആരോഗ്യവകുപ്പ് കേന്ദ്രസര്‍ക്കാരിനും മെഡിക്കല്‍ കൗണ്‍സിലിനും വിശദീകരണം നല്‍കി .
സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം കേന്ദ്രം അംഗീകരിച്ചു . വിദ്യാര്‍ഥികളെ മാറ്റിയത് അംഗീകരിക്കേണ്ടതാണെന്ന നിലപാട് കേന്ദ്രവും സ്വീകരിച്ചു . ഇതില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂല തീരുമാനമെടുക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിന് നിര്‍ദേശവും നല്‍കി കഴിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam