പൊലീസിനെ വെട്ടിച്ച് കാട്ടിലൂടെ നടന്നത് 9 കിലോമീറ്റർ; ഇടുക്കി ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍

Published : Jan 19, 2019, 01:18 PM ISTUpdated : Jan 19, 2019, 02:14 PM IST
പൊലീസിനെ വെട്ടിച്ച് കാട്ടിലൂടെ നടന്നത് 9 കിലോമീറ്റർ; ഇടുക്കി ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍

Synopsis

ഇടുക്കി എസ്റ്റേറ്റ് ഇരട്ടക്കൊലപാതകം മോഷണ ശ്രമത്തിനിടെയെന്ന് പൊലീസ്. കൊലപാതക ശേഷം പൊലീസിനെ വെട്ടിച്ച്  9 കിലോമീറ്റർ കാട്ടിലൂടെ നടന്നെന്ന് പ്രതി

ഇടുക്കി: നടുപ്പാറ കെ കെ എസ്റ്റേറ്റ് ഉടമയെയും ജീവനക്കാരനെയും കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെയെന്ന് പ്രതി ബോബിന്റെ മൊഴി. കൊലപാതക ശേഷം പോലീസിനെ വെട്ടിച്ച് 9 കിലോമീറ്റർ കാട്ടിലൂടെ നടന്ന് തമിഴ്നാട്ടിലേക്ക് കടന്നുവെന്നും ബോബിൻ പൊലീസിനോട് പറഞ്ഞു

എസ്റ്റേറ്റിലെ ഏലക്ക വിറ്റതിലൂടെ കിട്ടിയ ഒരു ലക്ഷത്തി എൺപതിനായിരം രൂപയുമായാണ് ബോബിൻ ഒളിവിൽ പോയത്. മധുരയിൽ രണ്ട് ദിവസം തങ്ങിയ പ്രതി സിനിമ കണ്ടിറങ്ങിയപ്പോൾ  തിയേറ്ററിനു മുന്നിൽ നിന്നാണ് പൊലീസ് പിടിയിലായത്. എറണാകുളത്തു വീട്ടമ്മക്ക് നേരെ മുളക് പൊടി എറിഞ്ഞു മാല പൊട്ടിച്ചതടക്കം നിരവധി കേസുകളിൽ ബോബിൻ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ചയാണ് നടുപ്പാറ കെ കെ എസ്റ്റേറ്റ് ഉടമ രാജേഷെന്ന ജേക്കബ് വർഗീസിനേയും ജീവനക്കാരനായ മുത്തയ്യയേയും എസ്റ്റേറ്റിനുള്ളിൽ വെച്ച് ബോബിൻ കൊലപ്പെടുത്തിയത്. ജേക്കബ് വർഗീസ് വെടിയേറ്റും മുത്തയ്യ കത്തികൊണ്ടുള്ള ആക്രമണത്തിലുമാണ് മരിച്ചത്.   
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്