നിര്‍മ്മാണ നിരോധനം നീക്കാന്‍ ശുപാര്‍ശ ചെയ്യാമെന്ന് കളക്ടര്‍; സമരം മാറ്റിവച്ചു

Web Desk |  
Published : Apr 28, 2018, 09:47 AM ISTUpdated : Jun 08, 2018, 05:45 PM IST
നിര്‍മ്മാണ നിരോധനം നീക്കാന്‍ ശുപാര്‍ശ ചെയ്യാമെന്ന് കളക്ടര്‍;  സമരം മാറ്റിവച്ചു

Synopsis

പട്ടയ ഭൂമിയില്‍ നിന്നും മരം മുറിക്കുന്നുള്ള നിയന്ത്രണങ്ങള്‍ എടുത്തുമാറ്റി

ഇടുക്കി: മൂന്നാറില്‍ ഭൂമിയുടെ ക്രയവിക്രയങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവന പോരാട്ട സമതിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും മാറ്റിവച്ചതായി പോരാട്ടസമതി നേതാക്കള്‍. ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുലുമായി വ്യാഴാഴിച്ച നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. മൂന്നാര്‍ ട്രിബ്യൂണലിന്റെ പരിധിയില്‍ വരുന്ന എട്ടു വില്ലേജുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍മ്മാണ നിരോധനവും പട്ടയ ഭൂമിയില്‍ നിന്നും മരം മുറിക്കുന്നതിനുള്ള തടസ്സങ്ങളും നീക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യാമെന്ന കളക്ടറിന്റെ ഉറപ്പിന്‍മേലാണ് സമരത്തിന്‍മേല്‍ പോരാട്ടസമതി അയവു വരുത്തിയത്.

ദേവികുളം താലൂക്കിലെ ഭൂപ്രശ്‌നങ്ങള്‍ക്കുമേല്‍ പരിഹാരമാകുന്നുവെന്ന സൂചന നല്‍കിയാണ് ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുലുമായി പോരാട്ടവേദി പ്രവര്‍ത്തകര്‍ വ്യാഴാഴിച്ച നടത്തിയ ചര്‍ച്ച അവസാനിപ്പിച്ചത്. പ്രശ്‌നപരിഹാരത്തിനായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വനംവകുപ്പ് മന്ത്രി കെ രാജു,റവന്യൂവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ തുടങ്ങിയവരുമായി ജില്ലയില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ കൈകൊണ്ട സുപ്രധാന തീരുമാനങ്ങളും വ്യാഴാഴിച്ച ജില്ലാ കളക്ടര്‍ പോരാട്ടവേദി നേതാക്കളെ അറിയിച്ചു.

പട്ടയ ഭൂമിയില്‍ വീട് വയ്ക്കുന്നതിന് അനുമതിപത്രം വേണമെന്ന തീരുമാനം ഒഴിവാക്കും,പട്ടയഭൂമിക്ക് കരമടച്ച രസീതുള്ളവര്‍ക്ക് ഇനി എന്‍ഒസി ഇല്ലാതെ തന്നെ വീട് നിര്‍മ്മിക്കാനാകും.പട്ടയ ഭൂമിയില്‍ നിന്നും മരം മുറിക്കുന്നുള്ള നിയന്ത്രണങ്ങളും സര്‍ക്കാര്‍ എടുത്തുമാറ്റിയിട്ടുണ്ട്. മൂന്നാര്‍ സ്‌പെഷ്യല്‍ ട്രിബ്യൂണല്‍ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനമെടുത്തതായും സൂചനയുണ്ട്.അടുത്തമാസം പത്തിന് മുമ്പായി റവന്യൂമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി തീരുമാനങ്ങളിന്‍മേല്‍ വ്യക്തതവരുത്തുന്നതിനുള്ള അവസരമൊരുക്കാമെന്നും കളക്ടര്‍ പോരാട്ടവേദി പ്രവര്‍ത്തകരെ അറയിച്ചു.വിവിധ വില്ലേജുകളില്‍ നിന്നായി അറുപതോളം പ്രതിനിധികള്‍ കളക്ടറുമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയച്ചിരി മായും മുമ്പേ കോൺ​ഗ്രസിൽ കോളിളക്കം, ദീപ്തിയെ പിന്തുണച്ചത് 4 പേർ മാത്രം; അഭിപ്രായഭിന്നതയില്‍ പുകഞ്ഞ് പാ‍ർട്ടി, കെപിസിസി ഇടപെട്ടേക്കില്ല
ആരോ​ഗ്യമേഖലയിൽ കേരളത്തിന് മറ്റൊരു നേട്ടം കൂടെ, ആദ്യ സ്‌കിൻ ബാങ്കിൽ ആദ്യ സ്‌കിൻ പ്രോസസിംഗ് തുടങ്ങി; ഷിബുവിനെ അനുസ്മരിച്ച് മന്ത്രി