ചൈനയില്‍ 28കാരന്‍ ഒന്‍പത് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കുത്തിക്കൊന്നു

Web Desk |  
Published : Apr 28, 2018, 09:28 AM ISTUpdated : Jun 08, 2018, 05:51 PM IST
ചൈനയില്‍ 28കാരന്‍ ഒന്‍പത് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കുത്തിക്കൊന്നു

Synopsis

അടുത്തിടെ രാജ്യം കണ്ട ഏറ്റവും ഭീകരമായ കൂട്ടക്കുരുതികളിലൊന്നായാണ്  അധികൃതര്‍ സംഭവത്തെ വിശേഷിപ്പിച്ചത്.

ബീജിങ്: ചൈനയില്‍ സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന ഒന്‍പത് വിദ്യാര്‍ത്ഥികളെ യുവാവ് കുത്തിക്കൊന്നു. 10 വിദ്യാര്‍ത്ഥികള്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. 

അടുത്തിടെ രാജ്യം കണ്ട ഏറ്റവും ഭീകരമായ കൂട്ടക്കുരുതികളിലൊന്നായാണ് ചൈനീസ് അധികൃതര്‍ സംഭവത്തെ വിശേഷിപ്പിച്ചത്. പ്രാദേശിക സമയം വൈകുന്നേരം 6.10ന് മിഴി കൗണ്ടിയിലെ ഷവോജിയാന്‍ എന്ന ഗ്രാമത്തിലായിരുന്നു സംഭവം. സ്കൂള്‍ വിട്ട് നടന്നുവരികയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ചാടിവീണ അക്രമി കുട്ടികളെ കുത്തിക്കൊല്ലുകയായിരുന്നു. ഏഴ് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്. എല്ലാവരും 12നും 15നും ഇടയ്ക്ക് പ്രായമുള്ളവരാണ്.

28കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.  സ്കൂള്‍ പഠന കാലത്ത് തനിക്കുണ്ടായ ചില ദുരനുഭവങ്ങളാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തിന്റേതെന്ന പേരില്‍ ചില വീഡിയോ ദൃശ്യങ്ങളും മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏവയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഡിമോന ആണവ നിലയം ആക്രമിക്കും'; ഇറാന്റെ മുന്നറിയിപ്പ്
സർക്കാർ തലവനായി 8,931 ദിവസം പൂർത്തിയാക്കി, മറി കടന്നത് ഈ നേതാവിനെ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അപൂർവ റെക്കോർഡ്