'ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ മല്‍സരിക്കും, ആര് മല്‍സരിക്കണമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല': ഉമ്മന്‍ ചാണ്ടി

By Web TeamFirst Published Jan 24, 2019, 2:37 PM IST
Highlights

സ്ഥാനാര്‍ഥിയാകാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയാണെങ്കില്‍ അപ്പോള്‍ ആലോചിക്കാമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ആര് മല്‍സരിക്കണെന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ആരംഭിച്ചിട്ടില്ല. ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ സീറ്റ് വിഭജന ഘട്ടത്തില്‍ ചര്‍ച്ച ചെയ്യും.

കോട്ടയം:  സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വാര്‍ത്തകളെ തള്ളാതെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. സ്ഥാനാര്‍ഥിയാകാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയാണെങ്കില്‍ അപ്പോള്‍ ആലോചിക്കാമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ആര് മല്‍സരിക്കണെന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ആരംഭിച്ചിട്ടില്ല. ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ സീറ്റ് വിഭജന ഘട്ടത്തില്‍ ചര്‍ച്ച ചെയ്യും.

ഇതിനിടെ കോട്ടയം സീറ്റ് കേരള കോൺഗ്രസിന് തന്നയെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു. ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വം തള്ളാതെ എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികും രംഗത്തെത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടി മികച്ച സ്ഥാനാർഥിയെന്ന് കെ പി സി സി അധ്യക്ഷന്‍ ആവര്‍ത്തിച്ചപ്പോള്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.  

ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാ‍ർഥിത്വം ഹൈക്കമാന്റും തള്ളുന്നില്ല. ഉമ്മൻചാണ്ടിയുടെ സ്ഥാനാർഥിത്വം തള്ളാതെ കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുൾ വാസ്നിക്കും കെ പി സി സി അധ്യക്ഷനും രംഗത്തെത്തി. വിജയസാധ്യതയാണ് മാനദണ്ഡമെന്ന് ഹൈക്കമാന്റ് വിശദമാക്കുന്നു. 

click me!