
തിരുവനന്തപുരം: ഡിസംബര്‍ 4 ന് നടത്താനിരുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനവും പാസ് വിതരണവും മാറ്റിവെച്ചു. കേരളത്തിലും ലക്ഷദ്വീപിലും ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പശ്ചാത്തലത്തിലാണ് തിയതി മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
തിങ്കളാഴ്ച പൊതുവിഭാഗത്തിനായി 1000 ഡെലിഗേറ്റ് പാസുകള്‍കൂടി അനുവദിക്കാന്‍ ചലച്ചിത്ര അക്കാദമി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 800 സീറ്റുകളുള്ള ഒരു തീയറ്റര്‍ കൂടി പ്രദര്‍ശനത്തിന് സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 2700ലെറെ വരുന്ന അക്ഷയ കേന്ദ്രങ്ങളിലും രജിസ്ട്രേഷന്‍ സൗകര്യമുണ്ടായിരിക്കും.
പുതുക്കിയ തിയതിയില്‍ ഈ വര്‍ഷം ആദ്യഘട്ടത്തില്‍ യൂസര്‍ അക്കൗണ്ട് തുടങ്ങിയവര്‍ക്ക് അതേ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് അപേക്ഷിക്കാന്‍ കഴിയും. ഓണ്‍ലൈന്‍ വഴിയും അക്ഷയ കന്ദ്രങ്ങള്‍ വഴിയും പണമടയ്ക്കാം. ഇതിനായുള്ള ഫീസ് അടയ്ക്കുമ്പോള്‍ മാത്രമേ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുകയുള്ളൂ. പൊതു വിഭാഗത്തിന് 650 രൂപ, വിദ്യാര്‍ഥികള്‍ക്ക് 350 എന്നിങ്ങനെയാണ് ഫീസ്. ഡെലിഗേറ്റ് ഫീസ് അടയ്ക്കുന്നതോടെ മാത്രമേ രജിസ്‌ട്രേഷന്‍ പൂര്‍ണമാകൂ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam