
തിരുവനന്തപുരം: ഇരുപത്തിരണ്ടാം അന്താരാഷ്ട്ര ചലചിത്രമേളയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡെലിഗേറ്റ് പാസ് വിതരണത്തിലടക്കം നിയന്ത്രണവുമായി ചലചിത്ര അക്കാദമി. അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയും രജിസ്‌ട്രേഷന് പണമടയ്ക്കാന്‍ കാണികള്‍ക്ക് ഇക്കുറി അവസരമുണ്ടാകും. മേളയുടെ അച്ചടക്കത്തിന് മുന്‍തൂക്കം നല്‍കി സംഘാടനം മികവുറ്റതാക്കാനാണ് അക്കാദമി ഒരുങ്ങുന്നത്.
പാസ് വിതരണത്തിലടക്കം കര്‍ശന നിയന്ത്രണങ്ങള്‍ ഇക്കുറിയുണ്ട്. 14 തീയേറ്ററുകളിലായി ആകെയുള്ളത് 8,048 സീറ്റുകളാണ്. അതുകൊണ്ട് രജിസ്‌ട്രേഷന്‍ പരമാവധി 10,000 മാക്കി ചുരുക്കും. പൊതുവിഭാഗത്തില്‍ 7,000, വിദ്യാര്‍ഥികള്‍ക്കും 1,000 വീതം പാസുകള്‍ മാത്രമാണുണ്ടാവുക.വിദ്യാര്‍ത്ഥികളക്ക് ഞായറാഴ്ച വരെയും. പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അടുത്ത നവംബര് 13 മുതല്‍ 15 വരെയുമാണ് രജിസ്‌ട്രേഷനുള്ള സമയപരിധി.
നിശ്ചിത തീയതികളില്‍ ആദ്യം പണമടയ്ക്കുന്നവര്‍ക്കു മാത്രമേ രജിസ്‌ട്രേഷന്‍ ലഭിക്കുകയുള്ളൂ. വെബ്‌സൈറ്റില്‍ Apply for the Event എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു പണമടച്ചാല്‍ മാത്രമേ ഡെലിഗേറ്റ് റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകൂ. ഡെലിഗേറ്റ് ഫീ ഇത്തവണ 650 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് 350 രൂപയാണു ഫീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam