തിയേറ്റര്‍ പീഡനം; ഉടമയുടെ അറസ്റ്റിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് റെയ്ഞ്ച് ഐജി

Web Desk |  
Published : Jun 05, 2018, 01:34 PM ISTUpdated : Jun 29, 2018, 04:27 PM IST
തിയേറ്റര്‍ പീഡനം; ഉടമയുടെ അറസ്റ്റിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് റെയ്ഞ്ച് ഐജി

Synopsis

എടപ്പാള്‍ പീഡനം റെയ്ഞ്ച് ഐജിയുടെ റിപ്പോര്‍ട്ട്

കോട്ടയം:എടപ്പാള്‍ പീഡനക്കേസിൽ തെളിവുകള്‍ നൽകിയ തിയേറ്റര്‍ ഉടമയുടെ അറസ്റ്റിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് തൃശൂർ റെയ്ഞ്ച് ഐജിയുടെ റിപ്പോർട്ട്. തീരുമാനമെടുത്തത് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി. അതേസമയം തിയേറ്റര്‍ ഉടമയുടെ അറസ്റ്റില്‍ നിയമപരമായ പാളിച്ചയില്ലെന്ന എസ്പിയുടെ വിശദീകരണവും റിപ്പോര്‍ട്ടിലുണ്ട്. ഐജിയുടെ റിപ്പോര്‍ട്ട് ഡിജിപി നിയമോപദേശത്തിനയച്ചു.

എടപ്പാൾ പീഡനത്തില്‍ തിയറ്റ‍ർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വലിയ രീതിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിക്കുയും ഡിജിപി ഐജിയെയും എസ്‍പിയെയും ശാസിക്കുകയും ചെയ്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മദ്യപാന ശീലവും വഴിവിട്ട നടപടികളും ട്രംപിനെ ചൊടിപ്പിച്ചു; എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പുറത്തേക്കെന്ന് റിപ്പോർട്ടുകൾ
പൊയിലൂരിൽ കണ്ടെത്തിയത് വ്യാജ ബോംബുകള്‍, എം സാന്‍റും കല്ലുകളും നിറച്ച് ബോംബ് രൂപത്തിലാക്കിയെന്ന് കണ്ടെത്തൽ