ജെഎന്‍യുവില്‍ ഐസ നേതാവ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

Web Desk |  
Published : Aug 22, 2016, 03:43 PM ISTUpdated : Oct 04, 2018, 06:49 PM IST
ജെഎന്‍യുവില്‍ ഐസ നേതാവ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

Synopsis

ജഹഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ് ഐസ നേതാവ് അന്‍മോല്‍ രത്തന് നേരെ ലൈംഗീക പീഡന ആരോപണവുമായി പൊലീസിനെ സമീപിച്ചത്. സിനിമയുടെ സീഡി തരാമെന്ന് പറഞ്ഞ് മുറിയില്‍ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സൈറത്ത് സിനിമ കാണാന്‍ ആഗ്രഹമുണ്ടെന്ന് ഫെയ്‌സ്ബുക്കില്‍ യുവതി കുറിച്ചിരുന്നു, സിനിമ തന്റെ കൈയിലുണ്ടെന്നും ബ്രഹ്മപുത്ര ഹോസ്റ്റലിലെ തന്റെ മുറിയിലെത്തിയാല്‍ സിനിമ തരാമെന്നും അന്‍മോല്‍ രത്തന്‍ യുവതിയെ അറിയിച്ചു. തുടര്‍ന്ന് മുറിയിലെത്തിയ യുവതിക്ക് കുടിക്കാന്‍ ശീതളപാനീയം നല്‍കി, അതുകുടിച്ച് അബോധാവസ്ഥയിലായ തന്നെ അന്‍മോല്‍ രത്തന്‍ പീഡിപ്പിക്കുകയായിരുന്നെന്നുമാണ് യുവതിയുടെ പരാതി. സംഭവത്തില്‍ ദില്ലി വസന്ത്കുഞ്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുരുതരമായ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഐസയില്‍ നിന്നും അനമോല്‍ രത്തനെ പുറത്താക്കി. തങ്ങള്‍ പരാതിക്കാരിയുടെ ഒപ്പം നില്‍ക്കുന്നെന്നും, നീതിയുടെ ഒപ്പം നില്‍ക്കാനാണ് സംഘടനയുടെ തീരുമാനമെന്നും ഐസ ദില്ലിഘടകം സെക്രട്ടറി അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉന്നാവ് പീഡന കേസ്; 'സിബിഐ ഞങ്ങളെ ഇരുട്ടിൽ നിർത്തി, കോടതിയിൽ കൃത്യമായ വാദങ്ങൾ അവതരിപ്പിച്ചില്ല', അതിജീവിതയുടെ അഭിഭാഷകൻ മുഹമ്മദ് പ്രാച
കാലിഫോർണിയയിൽ രണ്ട് ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം; മരിച്ചത് ഉറ്റസുഹൃത്തുക്കൾ; മരണം വാഹനാപകടത്തിൽ