ആയുർവേദ, ഹോമിയോ വിദ്യാർഥികൾക്ക് പോസ്റ്റ്മോർട്ടം നിരീക്ഷിക്കാന്‍ അനുമതി നല്‍കിയതിനെതിരെ ഐഎംഎ

Web Desk |  
Published : Jul 05, 2018, 12:48 PM ISTUpdated : Oct 02, 2018, 06:45 AM IST
ആയുർവേദ, ഹോമിയോ വിദ്യാർഥികൾക്ക് പോസ്റ്റ്മോർട്ടം നിരീക്ഷിക്കാന്‍ അനുമതി നല്‍കിയതിനെതിരെ ഐഎംഎ

Synopsis

ആയുർവേദ, ഹോമിയോ വിദ്യാർഥികൾക്ക് പോസ്റ്റ്മോർട്ടം നിരീക്ഷിക്കാന്‍ അനുമതി നല്‍കിയതിനെതിരെ ഐഎംഎ

തിരുവനന്തപുരം: ആയുർവേദ, ഹോമിയോ വിദ്യാർഥികൾക്ക് ശസ്ത്രക്രിയ, പോസ്റ്റ്മോർട്ടം നടപടികൾ  നിരീക്ഷിക്കാൻ അനുമതി നൽകുന്ന സർക്കാർ ഉത്തരവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത്. നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഐഎംഎ അറിയിച്ചു. എന്നാൽ സിലബസിലുള്ളത് പഠിക്കാൻ അവകാശമുണ്ടെന്നാണ് ഹോമിയോ ആയുർവേദ അസോസിയേഷനുകളുടെ പ്രതികരണം.

ഹോമിയോ ആയുർവേദ മെഡിക്കൽ വിദ്യാർഥികൾക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലുള്ള ആശുപത്രികളിലാണ് ശസ്ത്രക്രിയ പോസ്റ്റ്മോർട്ടം ഗൈനക്കോളജി വിഭാഗങ്ങളിൽ നിരീക്ഷണാനുതി നൽകിയത്. ഇരുവിഭാഗങ്ങളുടെയും പാഠ്യപദ്ധതിയിൽ ഇതേക്കുറിച്ച് അറിഞ്ഞിരിക്കണം എന്ന് പറയുന്നുണ്ട്. 

ഇതിന്റെ അടിസ്ഥാനത്തിൽ അസോസിയേഷനുകൾ നൽകിയ നിവേദനങ്ങൾ കണക്കിലെടുത്താണ് സർക്കാർ ഉത്തരവിറക്കിയത്. തീരുമാനം സങ്കരവൈദ്യത്തെ പ്രോത്സാഹിപ്പിക്കുമെന്ന് അലോപ്പതി ഡോക്ടർമാര്‍ പറയുന്നു. 

അടിസ്ഥാന യോഗ്യത ഇല്ലാത്തവരെ പരിശീലിപ്പിക്കരുതെന്ന് കോടതി ഉത്തരവുണ്ടെന്ന് ഐഎംഎ വാദിക്കുന്നു. എന്നാൽ പാഠ്യപദ്ധതി പ്രകാരമുള്ള അനുമതിയാണ് നൽകിയതെന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു. കണ്ട് പഠിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പ്രാക്ടീസ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്നും ഹോമിയോ ആയുർവേദ അസോസിയേഷനുകള്‍ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

36000 രൂപ മാസ ശമ്പളമുള്ള ഭാര്യക്ക് 5000 രൂപ ജീവനാംശം; ഭർത്താവിൻ്റെ വാദം അംഗീകരിച്ച് അലഹബാദ് ഹൈക്കോടതി; ജീവനാംശം നൽകേണ്ടെന്ന് വിധി
ലിബിയയിൽ ഇന്ത്യൻ ദമ്പതികളും മൂന്ന് വയസുകാരി മകളെയും തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം 2 കോടി ആവശ്യപ്പെട്ട് ബന്ധുക്കൾക്ക് സന്ദേശം