
കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്തത് ഓർത്തഡോക്സ് സഭയിലെ മൂന്ന് വൈദികർ മാത്രമാണെന്ന് അന്വേഷണ സംഘം. എഫ് ഐ ആറിലെ കൂടുതൽ വിശദാംശങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. അതിനിടെ പരാതിക്കാരന്റെ മൊഴി അന്വേഷണ സംഘം വീണ്ടും എടുത്തു
ക്രൈംബ്രാഞ്ച് കേസെടുത്ത ഓർത്തഡോക്സ് സഭയിലെ നാല് വൈദികരിൽ ജോൺസൻ വി മാത്യുവിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. തുമ്പമൺ ഭദ്രാസനത്തിലെ വൈദികനായ ജോൺസൻ മാത്രമാണ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാത്തത്.
കാറിൽ വച്ച് ജോൺസൻ ശരീരത്തില്‍ സ്പർശിച്ചുവെന്നായിരുന്നു യുവതിയുടെ മൊഴി. ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. യുവതിയുടെ വീടിന്റെ പരിസരങ്ങളിലും താമസിച്ച സ്ഥലങ്ങളിലും അന്വേഷണ സംഘം തെളിവെടുത്തു. പരാതിക്കാരൻ അലക്സിന്റെ മൊഴി മൂന്നാം തവണയും എടുത്തു.
തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ച് വരുത്തിയായിരുന്നു മൊഴിയെടുപ്പ്. തിരുവല്ലയിൽ ക്യംപ് ചെയ്താണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തീരുമാനം വരും വരെ അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം.
നേരത്തെ അഞ്ച് വൈദികര്‍ക്കെതിരെയാണ് യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയത്. എന്നാല്‍ യുവതിയുടെ മൊഴിയില്‍ നാല് വൈദികര്‍ക്കെതിരെ മാത്രമാണ് ആരോപണമുണ്ടായിരുന്നു. അതില്‍ ഒരാള്‍ക്കെതിരെ സ്ത്രീത്വത്തെ അമപാനിക്കുന്ന തരത്തില്‍ പെരുമാറിയെന്നാണ് യുവതി പരാതി നല്‍കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam