
ദില്ലി: ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരായ സമരം ശക്തമാക്കി ഐഎംഎ. ആഗസ്റ്റ് 8ന് രാജ്യവ്യാപകമായി മെഡിക്കൽ പണിമുടക്കിന് ഐഎംഎ ആഹ്വാനം ചെയ്തു. അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്ക്കരിച്ചുള്ള സമരത്തിനാണ് ഐഎംഎ ദേശീയ നേതൃത്വം ഇന്നത്തെ യോഗത്തിന് ശേഷം ആഹ്വാനം ചെയ്തിരിക്കുന്നത്.
മെഡിക്കൽ വിദ്യാർത്ഥികൾ നടത്തുന്ന റിലേ നിരാഹാര സമരം തുടരാനും തീരുമാനിച്ചു. രാജ്യസഭ രണ്ട് ഭേദഗതികളോടെ പാസാക്കിയ മെഡിക്കൽ കമ്മീഷൻ ബിൽ നാളെ ലോക്സഭ വീണ്ടും പരിഗണിക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമാക്കുന്നത്. സംസ്ഥാന ഘടകങ്ങൾക്കും ഇതു സംബന്ധിച്ച് ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.
അതെ സമയം മൂന്നു ദിവസമായി ദില്ലി എംയിസ് ഉൾപ്പെടെയുള്ള ആശുപത്രികളിലെ റെസിഡൻറ് ഡോക്ടർമാർ നടത്തി വന്ന സമരം പിൻവലിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് റെസിഡന്‍റെ ഡോക്ടർമാരുടെ സംഘടന സമരം പിൻവലിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam