സോളാര്‍ തട്ടിപ്പ്; ആദ്യ കേസില്‍ സരിതക്കും ബിജുവിനും തടവ് ശിക്ഷ

Published : Dec 16, 2016, 05:57 PM ISTUpdated : Oct 04, 2018, 04:50 PM IST
സോളാര്‍ തട്ടിപ്പ്; ആദ്യ കേസില്‍ സരിതക്കും ബിജുവിനും തടവ് ശിക്ഷ

Synopsis

പെരുമ്പാവൂര്‍ സ്വദേശി സജാദിനെ സോളാര്‍ പ്ലാന്‍റ് നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് 40 ലക്ഷം രൂപ തട്ടിയ കേസിലാണ് വിധി. അന്നത്തെ മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടിയുടെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് നടത്തിയ തട്ടിപ്പ് ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. നടി ശാലു മേനോനും, അമ്മ കലാദേവിയും,മണിയപ്പന്‍ എന്നയാളും കേസില്‍ പ്രതികളായിരുന്നു. ഇവരെ കോടതി വെറുതെ വിട്ടു. ഇതില്‍ മണിയപ്പനാണ് വ്യാജ ലെറ്റര്‍പാ‍‍ഡുണ്ടാക്കിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

വ്യാജരേഖ, ചമയ്ക്കല്‍, ആള്‍മാറാട്ടം, കബളിപ്പിക്കല്‍ തുടങ്ങി ഒന്‍പത് വകുപ്പുകള്‍ ചേര്‍ത്താണ്  കുറ്റപത്രം നല്‍കിയിരുന്നത്. അപ്പീല്‍ പോകുമെന്ന് സരിതയും, വിധി തിരിച്ചടിയല്ലെന്ന് ബിജുവും പ്രതികരിച്ചു. കൂടുതല്‍ ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്ന് പരാതിക്കാരനായ സജാദ് പ്രതികരിച്ചു. സോളാര്‍ തട്ടിപ്പിനു സംസ്ഥാനത്ത് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസാണിത്. കേസില്‍ ഒന്നും രണ്ടും പ്രതികളാണ് ബിജുവും സരിതയും. സോളാര്‍ തട്ടിപ്പില്‍ സരിത ആദ്യമായി അറസ്റ്റിലാകുന്നതും സജാദ് നല്‍കിയ കേസിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എലപ്പുള്ളി ബ്രൂവറി; പല വസ്തുതകളും ശരിയല്ലെന്ന് ഹൈക്കോടതി, ഉത്തരവിലെ കൂടുതൽ വിശദാംശങ്ങള്‍ പുറത്ത്
പിറ്റ്ബുൾ, റോട്ട് വീലർ നായകളെ ഇനി നഗരത്തിലിറക്കരുത്, ലൈസൻസ് നൽകില്ല, വാങ്ങാനും വിൽക്കാനും കഴിയില്ല; കർശന നിയന്ത്രണം പ്രഖ്യാപിച്ച് ചെന്നൈ കോർപ്പറേഷൻ