
ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചർച്ചയ്ക്ക് ക്ഷണിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇരു രാജ്യങ്ങൾക്കുമിടയിൽ നിറുത്തിവച്ച ചർച്ചകൾ വീണ്ടും തുടങ്ങണമെന്ന് ഇമ്രാൻ ഖാൻ നരേന്ദ്രമോദിക്ക് കത്തെഴുതി.
ആദ്യ ഘട്ടമായി ന്യൂയോർക്കിൽ വിദേശകാര്യമന്ത്രിമാർക്കിടയിലെ ചർച്ച നടക്കട്ടെ എന്ന നിര്‍ദേശമാണ് ഇമ്രാന്‍ ഖാന്‍ മുന്നോട്ട് വയ്ക്കുന്നത്. ഐക്യരാഷ്ട്ര സമ്മേളനത്തിനായി ഈ മാസം സുഷമാ സ്വരാജും പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയും ന്യൂയോർക്കിൽ എത്തുന്നുണ്ട്. ഇമ്രാൻറെ കത്തിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam