വധഭീഷണി: ഇമ്രാന്‍ ഖാന്‍റെ മുന്‍ഭാര്യ പാകിസ്ഥാന്‍ വിടുന്നു

Published : Feb 06, 2018, 02:56 PM ISTUpdated : Oct 05, 2018, 02:36 AM IST
വധഭീഷണി: ഇമ്രാന്‍ ഖാന്‍റെ മുന്‍ഭാര്യ പാകിസ്ഥാന്‍ വിടുന്നു

Synopsis

ഇസ്ലാമാബാദ്: മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റനും, മുഖ്യ പ്രതിപക്ഷ കക്ഷിയായ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനുമായ  ഇമ്രാന്‍ഖാന്‍റെ മുന്‍ ഭാര്യ റെഹം ഖാന്‍  പാകിസ്താന്‍ വിടുന്നു. പ്രമുഖ പാക് വാര്‍ത്താ ചാനലായ ജിയോ വഴിയാണ് റെഹം ഖാന്‍ ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. വധഭീഷണിയെ തുടര്‍ന്നാണ് താന്‍ രാജ്യം വിടുന്നതെന്ന വിവരം ഇവര്‍ ഫോണിലൂടെ ചാനലിലെ തന്റെ സ്റ്റാഫുകളെ അറിയിച്ചു.

കഴിഞ്ഞ സെപ്തംബര്‍ മുതല്‍ തനിക്കും തന്റെ ജിയോ ടി വിയിലെ സ്റ്റാഫുകള്‍ക്കും നേരെ ഭീഷണി ഉയരുകയാണെന്നും അടുത്ത കാലത്ത് അതിന്റെ എണ്ണം വളരെ കൂടിയതിനാലും താന്‍ പാകിസ്താന്‍ വിടുകയാണെന്നാണ് ജിയോ ചാനലിനോട് റഹം പറഞ്ഞിരിക്കുന്നത്. ഇതിനൊപ്പം ഇവരുടെ മാധ്യമ സ്ഥാപനമായ റെഹം ഖാന്‍ ഫൗണ്ടേഷന്‍ ഇന്‍ഫോംസിന് വേണ്ടി അഭിമുഖങ്ങളും പരിപാടികളും സംഘടിപ്പിക്കുന്ന കോ ഓര്‍ഡിനേറ്റര്‍ പരിപാടികള്‍ നടത്താതിരിക്കാനായി തനിക്ക് നേരെ ഉയര്‍ന്നിരുന്ന ഭീഷണികളേക്കുറിച്ചു പറയുന്ന ഒരു ഓഡിയോ ക്‌ളിപ്പും വെച്ചിട്ടുണ്ട്.

തനിക്കെതിരേ ഉയരുന്ന അതിക്രമങ്ങള്‍ മകള്‍ക്ക് നേരെയും ഉണ്ടായേക്കാമെന്ന് ഭയക്കുന്നതിനാല്‍ കുട്ടിയേയും റഹം പാകിസ്താന്‍ സ്‌കൂളില്‍ നിന്നും മാറ്റുകയാണ്. 2017 സെപ്തംബര്‍ മുതല്‍ പതിവായി ഭീഷണികള്‍ ഉയരുന്നുണ്ട്. അടുത്ത കാലത്ത് അതിന്റെ അളവ് വളരെ കൂടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തന്നെ സഹായിക്കാനോ പിന്തുണയ്ക്കാനോ പാകിസ്താനില്‍ നിന്നും ഒരു രാഷ്ട്രീയ പാര്‍ട്ടി പോലും തയ്യാറായിട്ടില്ലെന്നും അവര്‍ ആരോപിക്കുന്നു.

ഇമ്രാന്‍ഖാനെ വിടാനും അദ്ദേഹത്തിന് എതിര് നില്‍ക്കരുതെന്നും മുമ്പ് പല ക്രിക്കറ്റര്‍മാരും റഹത്തെ ഉപദേശിച്ചിരുന്നതായി നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. അതേസമയം ഇവര്‍ ഏതെങ്കിലും പോലീസ് പരാതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. അതേസമയം ഭീഷണികളെ ഭയക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Imran Khan ex wife Reham Khan leaves Pakistan after receiving threats

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നൈജീരിയയിൽ ക്രിസ്ത്യൻ സ്കൂളിൽ നിന്ന് സായുധ സംഘം തട്ടിക്കൊണ്ട് പോയ 130 വിദ്യാർത്ഥികൾക്ക് മോചനം
കേന്ദ്രസർക്കാർ ഗാന്ധിജിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കും, ആർഷഭാരത സംസ്കാര ചിഹ്നം പകരമെത്തും: ജോൺ ബ്രിട്ടാസ്