
കായംകുളം: ഡ്യൂട്ടിക്കെത്തിയ കെഎസ്ആർടിസി ഡ്രൈവറെ തെരുവ് നായ്ക്കൾ കടിച്ചുകീറി. കായംകുളം കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവം. ഡിപ്പോയിൽ ചെട്ടികുളങ്ങര പൊത്ത് വിളയിൽ മധുക്കുട്ടൻ (48 )നാണ് മാരകമായി കടിയേറ്റത്. കാൽ മുട്ടിന്‍റെ ഒരുഭാഗം നായ്ക്കൾ കടിച്ചുകീറി. മധുക്കുട്ടനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കായംകുളം- പുനലൂർ വേണാട് ബസിലെ ഡ്രൈവറാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam