60 കാരിയെ കൊലപ്പെടുത്തിയ പുള്ളിപ്പുലിയെ കൊന്നുതിന്ന് നാട്ടുകാര്‍

Published : Dec 02, 2017, 01:09 PM ISTUpdated : Oct 04, 2018, 04:43 PM IST
60 കാരിയെ കൊലപ്പെടുത്തിയ പുള്ളിപ്പുലിയെ കൊന്നുതിന്ന് നാട്ടുകാര്‍

Synopsis

ദിബ്രുഗഢ്: അസ്സമില്‍ വൃദ്ധയെ കൊലപ്പെടുത്തിയ പുളളിപ്പുലിയെ ഗ്രാമവാസികള്‍ തല്ലിക്കൊന്ന് ഭക്ഷിച്ചു. നൂറോളം വരുന്ന ഗ്രാമവാസികള്‍ ചേര്‍ന്ന് അടുത്തുള്ള വനമേഖലയില്‍ വെച്ച് പുലിയെ വകവരുത്തുകയായിരുന്നു. പുലിയെ കൊന്നതിന് ശേഷം ഇവര്‍ ഇതിനെ വെട്ടിനുറുക്കി കഷണങ്ങളാക്കി പാചകം ചെയ്ത് ഭക്ഷിക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ദിബ്രുഗഢ് ജില്ലയിലെ ജോയ്പൂര്‍ ഗ്രാമത്തില്‍ വെളളിയാഴ്ച്ചയായിരുന്നു സംഭവം.

രാവിലെ 10 മണിയോടെ പുലി 60 കാരിയായ മൈക്കണ്‍ ഗൊഗോയിയെ കൊലപ്പെടുത്തുകയായിരുന്നു. പുലിയുടെ ആക്രമണം തടയാന്‍ ശ്രമിച്ച നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ ഗ്രാമവാസികള്‍ ആയുധങ്ങളേന്തി സംഘടിച്ച് എത്തുകയായിരുന്നു. പുലിയുടെ ഇറച്ചി പാചകം ചെയ്ത് കഴിച്ച ശേഷം വെറും കാല്‍പാദം മാത്രമാണ് ബാക്കി വന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അസമില്‍ നരഭോജികളുടെ ആക്രമണം ഇത് ആദ്യമായല്ല ഉണ്ടാവുന്നത്. നവംബറില്‍ ഗുവാഹത്തിക്ക് സമീപം ധീരേപര പ്രദേശത്ത്പുലിയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അത് ജനഹിതം, കേരളത്തിൽ ഇടതുപക്ഷത്തിന് മൂന്നാം ഊഴം ഉറപ്പ്, അത് ജനങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള ശബ്ദം': എം. മുകുന്ദൻ
വയനാടിന് വലിയ ആശ്വാസം, സർക്കാരിന്റെ നിർണായക ഉത്തരവ്, വനം വകുപ്പിൻ്റെ 28 ഏക്കർ ഏറ്റെടുക്കും, ഭൂമി മെഡിക്കൽ കോളേജ് വികസനത്തിന്