ദില്ലിയില്‍ 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ മലിനീകരണം

By Web DeskFirst Published Nov 5, 2016, 1:05 PM IST
Highlights

ദില്ലി: ദില്ലിയില്‍ ഇന്ന് രേഖപ്പെടുത്തിയത് 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന  മലിനീകരണ നിരക്ക്. വായുവിലെ വിഷാംശത്തിന്റെ അളവ് അനുവദനീയമായതിലും 13 ഇരട്ടിയാണ് രേഖപ്പടുത്തിയിരിക്കുന്നത്. ഇത് കടുത്ത ആരോഗ്യ പ്രശന്ങ്ങള്‍ ഇടയാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയപ്പ്. പുകമഞ്ഞ് നിറഞ്ഞതോടെ കാഴ്ച പരിധി 300 മീറ്ററായി ചുരുങ്ങി ഹൃദ്രോഗം, ശ്വാസ തടസം എന്നിവയുള്ളവരും കുട്ടികളും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെ കീഴിലുള്ള 1700 സ്കൂളകള്‍ക്ക് അവധി നല്‍കി. മലിനീകരണത്തിന്റെ തോത് കുറഞ്ഞില്ലെങ്കില്‍ അവധി നീട്ടുമെന്ന് അധികൃതര്‍ അറിയിച്ചു.

അതിനിടെ, മലിനീകരണം തടയാന്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമായതോടെ ചില നടപടികളുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം ദേശിയ ഹരിത ട്രൈബൂണല്‍ വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് നടപടികള്‍ കര്‍ശനമാക്കിയിയത്.

വായു മലിനീകരണത്തിന് 4000ത്തോളം പേരില്‍ നിന്ന്ന രണ്ട് കോടിയോളം രൂപ പിഴയീടാക്കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ മാലിന്യം കത്തിക്കുന്നത് നിര്‍ത്താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വായു മലിനീകരണം കുറക്കുന്നതിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ  നിര്‍ദ്ദേശങ്ങള്‍  നടപ്പാക്കത്തത് മലിനീകരണത്തിന്റെ തോത് ഉയരാന്‍ കാരണമായി. ദീപാവലി കഴിഞ്ഞതോടെയാണ് പുകമഞ്ഞ് നഗരത്തെ മൂടിയത്. അയല്‍  സംസ്ഥാനങ്ങളില്‍ വയലുകളില്‍ തീയിടുന്നതും പുക ഉയര്‍ത്തി.

click me!