വിവാഹം കഴിഞ്ഞയുടന്‍ വധു പ്രസവിച്ചു; വരന്‍ ചെയ്തത്

Published : Feb 23, 2018, 01:06 PM ISTUpdated : Oct 05, 2018, 02:16 AM IST
വിവാഹം കഴിഞ്ഞയുടന്‍ വധു പ്രസവിച്ചു; വരന്‍ ചെയ്തത്

Synopsis

ഉനാവോ: വിവാഹം കഴിഞ്ഞ ദിവസം തന്നെ ഭാര്യയ്ക്കെതിരെ ഭര്‍ത്താവ് കോടതിയില്‍. വിവാഹദിവസം തന്നെ ഭാര്യ പ്രസവിച്ചതോടെയാണ് വഞ്ചന കുറ്റത്തിന് ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. തന്നെ വധുവും കുടുംബവും ചതിച്ചെന്നും യുവതിയെ മാതാപിതാക്കള്‍ തിരിച്ച് വീട്ടിലെത്തിക്കണമെന്നുമാണ് വരന്‍റെ ആവശ്യം.

സംഭവത്തിന് ആസ്പദമായ സംഭവം അരങ്ങേറുന്നത് ഉത്തര്‍ പ്രദേശിയെ ഉനാവോ ജില്ലയിസെ ജാര്‍ഗോണ്‍ എന്ന ഗ്രാമത്തിലാണ്.  ഫെബ്രുവരി 20നാണ് വിവാഹം നടക്കുന്നത്. വധു ഗൃഹത്തിലെ ആചാരങ്ങള്‍ പൂര്‍ത്തിയാക്കി വധുവുമായി വരനും സംഘവും തങ്ങളുടെ ഗ്രാമമായ സാകന്‍ മുസല്‍മാനിലേക്ക് മടങ്ങി.

അവിടെ വച്ച് വധുവിന് വയറുവേദന അനുഭവപ്പെട്ടു. ഇത് പരിശോധിച്ച അയല്‍വാസികളായ സ്ത്രീകളാണ് പ്രസവവേദനയാണ് വധുവിന് എന്ന് കണ്ടെത്തിയത്. വൈകാതെ നവവധു ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി. ഇതോടെ താന്‍ വഞ്ചിക്കപ്പെട്ടു എന്ന് അറിഞ്ഞ വരന്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന വധുവിനെയും കുട്ടിയും ഇയാള്‍ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസ് എടുത്തെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാരഡി ​ഗാനത്തിന്റെ പേരിൽ കേസ് എടുത്തത് കേട്ടുകേൾവിയില്ലാത്തത്, ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കയ്യേറ്റം': വി ഡി സതീശൻ
'ശബരിമല സ്വർണ കൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ വി എസ് ശിവകുമാറിന്‍റെ അനുജൻ', തിരുത്തുമായി കെ എസ് അരുൺകുമാർ; വിശദീകരണം