ഈ വര്‍ഷം ഭീകരാക്രമണങ്ങളില്‍ ജമ്മു കാശ്മീരില്‍ കൊല്ലപ്പെട്ടത് 318 പേര്‍

By Web DeskFirst Published Dec 19, 2017, 5:58 PM IST
Highlights

ദില്ലി: പുതുവര്‍ഷം ആരംഭിക്കാനിരിക്കെ 2017 ല്‍ ജമ്മു കാശ്മീരില്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. 318 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ടവരില്‍ 203 പേര്‍ ഭീകരവാദികളും 75 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമാണ്.

വടക്ക് കിഴക്കന്‍ മേഖലയില്‍ 51 കലാപകാരികളും 12 സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 97 പേര്‍ കലാപങ്ങളില്‍ കൊല്ലപ്പെട്ടതായും ആഭ്യന്തര സഹമന്ത്രി ഹന്‍സ്‍രാജ് അഹിര്‍ ലോക്സഭയിലെ ചോദ്യോത്തരവേളയില്‍ പറഞ്ഞു. 

ഡിസംബര്‍ 14 വരെ ജമ്മു കാശ്മീരില്‍ 337 ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 40 പൗരന്മാരും 75 സുരക്ഷാ ഉദ്യോഗസ്ഥരും 203 ഭീകരപ്രപവര്‍ത്തകരും കൊല്ലപ്പെട്ടു. 321 പേര്‍ക്ക് പരിക്കേറ്റു. 91 ഭീകരവാദികളെ അറസ്റ്റ് ചെയ്തതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 

നവംബര്‍ 30 വരെ 813 തീവ്ര ഇടത് സംഘടനകളുടെ ആക്രമണങ്ങളിലായി 170 സാധാരണക്കാരും 75 സുരക്ഷാ ജീവനക്കാരും, 111 തീവ്ര ഇടത് സംഘടനാ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. 145 പേര്‍ക്ക് പരിക്കേറ്റു. 1712 തീവ്ര ഇടത് സംഘടനാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായും കണക്കുകള്‍ നിരത്തി അഹിര്‍ വ്യക്തമാക്കി. 

2014ലും 2015ലുമായി രണ്ട് ഭീകരാക്രമണങ്ങളും 2016ല്‍ ആറ് ഭീകരാക്രമണങ്ങളും ഈ വര്‍ഷം ഡിസംബര്‍  വരെ പ്രതിരോധ കേന്ദ്രത്തിന് നേരെ ഒരു ആക്രമണവും ഉണ്ടായതായും മന്ത്രി പറഞ്ഞു.
 

click me!