ക്ഷേത്ര പൂജാരിയുടെ ഫോണ്‍ പരിശോധിച്ച പോലീസ് ഞെട്ടി.!

Published : Dec 19, 2017, 05:16 PM ISTUpdated : Oct 04, 2018, 11:26 PM IST
ക്ഷേത്ര പൂജാരിയുടെ ഫോണ്‍ പരിശോധിച്ച പോലീസ് ഞെട്ടി.!

Synopsis

ബംഗലൂരു: കര്‍ണ്ണാടകയിലെ യോഗ നാരസിംഹസ്വാമി ക്ഷേത്രത്തിലെ പൂജാരികള്‍ തമ്മിലുള്ള വ്യക്തിപരമായ വൈരം പുതിയ തലത്തിലേക്ക് വളരുന്നു. കര്‍ണ്ണാടകയിലെ മെലുകോട്ടയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ നാരായണ ബട്ടര്‍ എന്ന പൂജാരിയാണ് മറ്റൊരു പൂജാരിയായ ഭാശ്യാം സ്വമിജിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്.

തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്ന് പറയുന്ന നാരായണ ഭാശ്യാമിന്‍റെ ഫോണും പോലീസിന് നല്‍കിയ പരാതിക്ക് ഒപ്പം നല്‍കിയിട്ടുണ്ട്. ഇതില്‍ അനേകം പോണ്‍ വീഡിയോകളും അശ്ലീല ചിത്രങ്ങളും ഉണ്ടെന്നാണ് ഇയാളുടെ ആരോപണം.

ഫോണ്‍ പരിശോധിച്ച പോലീസ് ഇത് ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഫോണില്‍ പോണ്‍ ചിത്രങ്ങള്‍ സൂക്ഷിക്കുന്നത് തെറ്റാണോ എന്നാണ് ശ്യാമിന്‍റെ അനുയായികളുടെ വാദം. അതേ സമയം ഫോണ്‍ അന്യായമായി കവര്‍ന്നതിന് നാരായണയ്ക്കെതിരെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കഠിനമായ നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും ഡോക്‌ടറെ കാണാൻ അനുവദിച്ചില്ല, ക്യൂവിൽ രോ​ഗി ​കുഴഞ്ഞ് വീണ് മരിച്ചു; നെയ്യാറ്റിൻകര സർക്കാർ ആശുപത്രിക്കെതിരെ ആരോപണം
വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു; ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടർ