Latest Videos

ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരെ ഗോരക്ഷകരുടെ അതിക്രമം വര്‍ധിക്കുന്നു: യു.എസ് റിപ്പോര്‍ട്ട്

By Web DeskFirst Published Aug 16, 2017, 11:17 AM IST
Highlights

വാഷിങ്ടണ്‍: ഇന്ത്യയല്‍ മുസ്ലിംകള്‍ക്കെതിരായ ഗോരക്ഷകരുടെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.  അന്തരാഷ്ട്ര മതസ്വാതന്ത്ര്യത്തെ കുറിച്ച് യു.എസ്. ഗവണ്‍മെന്റ് പുറത്തുവിട്ടതാണ് റിപ്പോര്‍ട്ട്. അതിക്രമങ്ങളില്‍ നിന്ന് മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെ രക്ഷിക്കുന്നതിലും അക്രമകാരികളായ ഗോരക്ഷകരെ തടയുന്നതിലും ഇന്ത്യന്‍ ഭരണകൂടം പരാജയപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം മതസ്വതന്ത്ര്യം സംബന്ധിച്ച് യു.എസ്. പുറത്തിറക്കിയ ആദ്യ റിപ്പോര്‍ട്ടാണിത്. മുസ്ലിംകള്‍ക്ക് പുറമെ ക്രിസ്ത്യാനികള്‍ക്ക് നേരെയും അതിക്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നുണ്ട്.  വര്‍ഗീയ കലാപങ്ങള്‍, മതവിശ്വാസങ്ങളിലുള്ള കടന്നുകയറ്റം എന്നിവയെല്ലാം പരിഗണിച്ച് രാജ്യങ്ങളെ പ്രത്യേകം തരംതിരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറിക്കിയിരിക്കുന്നത്. 

ക്രസ്ത്യാനികള്‍ക്കെതിരായി 2016ല്‍ 300ലധികം അതിക്രമങ്ങള്‍ നടന്നതായും ഇത് 2015ല്‍ 177 എണ്ണമായിരുന്നെന്നും ഇവഞ്ചെലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്
 വ്യക്തമാക്കുന്നുണ്ട്.

click me!