പൊലീസുകാരിലെ ആത്മഹത്യയും മാനസിക സംഘര്‍ഷവും; കാരണം തേടി ഇന്‍റലി‍ജൻസിന്റെ സര്‍വേ

Web Desk |  
Published : Mar 31, 2018, 05:54 PM ISTUpdated : Jun 08, 2018, 05:46 PM IST
പൊലീസുകാരിലെ ആത്മഹത്യയും മാനസിക സംഘര്‍ഷവും; കാരണം തേടി ഇന്‍റലി‍ജൻസിന്റെ സര്‍വേ

Synopsis

സിവിൽ പൊലീസുകാർ മുതൽ ഡിവൈഎസ്പി വരെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സര്‍വേയ്ക്കായി ചോദ്യവലി നല്‍കുന്നത് സ്റ്റേഷനുകളിലും യൂണിറ്റുകളിലും ചോദ്യാവലി നൽകി അപ്പോള്‍ തന്നെ പൂരിപ്പിച്ചു വാങ്ങുകയാണ്

തിരുവനന്തപുരം: പൊലീസുകാരുടെ ആത്മഹത്യയും മാനസിക സംഘര്‍ഷവും വര്‍ധിക്കുന്നതിന്‍റെ കാരണം തേടി ഇന്‍റലി‍ജൻസിന്റെ സര്‍വേ. സിവിൽ പൊലീസുകാർ മുതൽ ഡിവൈഎസ്പി വരെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സര്‍വേയ്ക്കായി ചോദ്യവലി നല്‍കുന്നത്.  ആത്മഹത്യകള്‍ കൂടുന്നതും, പൊലീസുകാരുടെ മര്യാദയില്ലാത്ത പെരുമാറ്റം സേനയ്ക്ക് വലിയ അവമതിപ്പ് ഉണ്ടാക്കുന്ന സാഹചര്യവും കണക്കിലെടുത്താണ് സര്‍വേ. 50 ചോദ്യങ്ങളാണ് നൽകുന്നത്.

തൊഴിൽ സംസ്കാരം, മാനസിക പിരിമുറുക്കം, ജോലിയിലെ തൃപ്തി തുടങ്ങിയവയെക്കുറിച്ചാണ് ചോദ്യങ്ങള്‍. തൊഴിലിടത്ത് സൗകര്യങ്ങളുണ്ടോ, മേലുദ്യോഗസ്ഥരുടെ ഇടപെടൽ, യഥാസമയം സ്ഥാനകയറ്റം ലഭിക്കുന്നുണ്ടോ, ലഭിക്കുന്ന അനുമോദനങ്ങള്‍- അവാ‍ർഡുകള്‍ തൃപ്തികരമോ, തൊഴിലിടത്തെ പ്രശ്നങ്ങള്‍, ജോലി സമ്മർദ്ദം കുടുംബ ജീവിതത്തെ ബാധിക്കുന്നുണ്ടോ, ജോലി സ്ഥലവും വീടും തമ്മിലുള്ള ദൂരം, ഉപയോഗിക്കുന്ന വാഹനം, വിനോദം തുടങ്ങിയവയിലെ പ്രതികരണമാണ് തേടുന്നത്. 

ദുശീലങ്ങളുണ്ടെങ്കിൽ അതും പറയണം. തെരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളിലും യൂണിറ്റുകളിലും ചോദ്യാവലി നൽകി അപ്പോള്‍ തന്നെ പൂരിപ്പിച്ചു വാങ്ങുകയാണ്. എന്നാൽ വ്യക്തിയെ തിരിച്ചറിയാനുള്ളതൊന്നും അടയാളപ്പെടുത്തേണ്ട. വിദഗ്ദരുമായുള്ള ചർച്ചക്കുശേഷമാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. എല്ലാ ജില്ലകളിലെയും റിപ്പോർട്ടുകള്‍ പരിശോധിച്ച് ഇൻറലിൻസ് മേധാവി ടി.കെ.വിനോദ് കുമാദ് വിശദമായ റിപ്പോർട്ട് സർക്കാരിന് സമ‍ർപ്പിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്