മല്യയെ വിട്ടുതരണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് മോദി

Published : Jul 08, 2017, 06:27 PM ISTUpdated : Oct 04, 2018, 07:51 PM IST
മല്യയെ വിട്ടുതരണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് മോദി

Synopsis

ഹാംബര്‍ഗ്: ഇന്ത്യയില്‍ നിന്ന് വായ്പയെടുത്തു മുങ്ങിയ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജി 20 ഉച്ചകോടിക്കിടെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. സാമ്പത്തിക തട്ടിപ്പു നടത്തി ഇന്ത്യയിൽ നിന്നും മുങ്ങിയ കുറ്റവാളികളെ തിരിച്ചയക്കാൻ ബ്രിട്ടൻ സഹകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. നേരത്തെ ബ്രിട്ടനില്‍ വിജയ് മല്യയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ജി 20 ഉച്ചകോടിക്ക് ശേഷം ഇന്ത്യൻ സമയം വൈകിട്ട് ഏഴരയ്ക്ക് പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ; 'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'
ബിജെപിയിൽ വീണ്ടും നേമം മോഡൽ പ്രഖ്യാപനം, നിർണായക നീക്കവുമായി വി മുരളീധരൻ; മോഹം പരസ്യമാക്കി; 'കഴക്കൂട്ടത്ത് മത്സരിക്കാൻ താത്പര്യം'