അടിച്ച് തകര്‍ത്ത് ഹിറ്റ്മാനും ധവാനും; അയര്‍ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

Web Desk |  
Published : Jun 27, 2018, 10:24 PM ISTUpdated : Oct 02, 2018, 06:44 AM IST
അടിച്ച് തകര്‍ത്ത് ഹിറ്റ്മാനും ധവാനും; അയര്‍ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

Synopsis

സെഞ്ചുറിക്ക് മൂന്നു റൺസ് അകലെ രോഹിത് പുറത്തായപ്പോള്‍ ശിഖർ ധവാൻ 74 റണ്‍സ് നേടി

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി 20 പരമ്പരിലെ ആദ്യ മൽസരത്തിൽ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 208 റൺസാണ് അടിച്ചെടുത്തത്. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ധവാനുമാണ് ഇന്ത്യക്ക് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്. സെഞ്ചുറിക്ക് മൂന്നു റൺസ് അകലെ രോഹിത് പുറത്തായപ്പോള്‍ ശിഖർ ധവാൻ 74 റണ്‍സ് നേടി.

ആദ്യ വിക്കറ്റിൽ ധവാൻ രോഹിത് കൂട്ടുകെട്ട് 160 റൺസാണ് ഇന്ത്യന്‍ സ്കോറിലേക്ക് സംഭാവന ചെയ്തത്. രോഹിത് 61 പന്തിൽ എട്ടു ബൗണ്ടറിയും അഞ്ചു സിക്സും ഉൾപ്പെടെ 97 റൺസെടുത്തപ്പോള്‍ ധവാൻ 45 പന്തിൽ അഞ്ചു വീതം ബൗണ്ടറിയും സിക്സും പറത്തി. സുരേഷ് റെയ്ന (10), ധോണി (11), വിരാട് കോലി (0) എന്നിവരും പുറത്തായി. നാല് ഓവറിൽ 35 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പീറ്റർ ചേസാണ്  അയർലൻഡിനായി തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 4 ഓവറില്‍ 23 ന് ഒരു വിക്കറ്റ് എന്ന നിലയിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെസി വേണുഗോപാൽ ആംബുലൻസ് അയച്ചു, വയറ്റിൽ കത്രിക കണ്ടെത്തിയ ഉഷയെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു, ആവശ്യമെങ്കിൽ ശസ്ത്രക്രിയ ഉടൻ
'വണ്ടാനം മെഡിക്കൽ കോളേജിലേക്ക് ഇനി പോകാൻ പേടിയാ'; വയറ്റിൽ കത്രിക ഉണ്ടെന്ന് അറിയാതെ വീട്ടമ്മ വേദന കടിച്ചമര്‍ത്തിയത് 5 വര്‍ഷം, ഉത്തരവാദി ആര്?