വന്ദേമാതരം ദേശീയ ഗീതമാണെങ്കിലും അതിന് ഭക്തിഗാനത്തിൻ്റെ സ്വരമുണ്ടെന്നും ആദ്യ സ്റ്റാൻസ മാത്രം പാടിയാൽ മതിയെന്നും മന്ത്രി സിപി ജോൺ
കോഴിക്കോട്: വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി മന്ത്രി സിപി ജോൺ. വന്ദേമാതരം ദേശീയ ഗീതമാണമാണെന്നും എന്നാലതിൽ ഭക്തി ഗാനത്തിൻ്റെ സ്വരമുണ്ടെന്നും മന്ത്രി പറഞ്ഞു. സെക്കുലർ സ്റ്റേറ്റിൽ ഒരു പ്രത്യേക മതത്തിൻ്റെ കാര്യം പറയുന്നത് ശരിയല്ല. സിഎംപിയുടെ നിപാട് ആദ്യ ഭാഗം മാത്രം പാടിയാൽ മതിയെന്നാണ്. പഴയതു പോലെ ആദ്യ സ്റ്റാൻസ പാടിയാൽ മതിയെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ; പ്രതികരണവുമായി മന്ത്രി സിപി ജോൺ
പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതികരണവുമായി ഗതാഗത മന്ത്രി സിപി ജോൺ. അധികാരം എന്തും ചെയ്യാനായി ഉദ്യോഗസ്ഥർ ഉപയോഗിക്കരുതെന്നും അധികാരം കൃത്യമായി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ ഉണ്ടായത് അസാധാരണ പ്രളയമാണ്. അധികൃതർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഓഫ് റോഡ് ഡ്രൈവർമാർ എത്തിയത്. അങ്ങനെ രക്ഷാപ്രവർത്തനത്തിന് വന്നവരെ വെറുതെ വിടണ്ടേ. ആ ഡ്രൈവർമാർ ഒരു പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടില്ല. ഇപ്പോഴുള്ള സസ്പെൻഷൻ ഒരു ശിക്ഷ അല്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയോട് യോജിപ്പില്ല. പദ്ധതിയുടെ അപകടം മനസിലാക്കിയെ തീരുമാനമുണ്ടാകൂ. പദ്ധതിയിൽ നിന്ന് പിന്മാറാമെന്ന കേന്ദ്ര നിലപാട് കൂടി സബ് കമ്മറ്റി പരിശോധിക്കുമെന്നും സിപി ജോൺ പറഞ്ഞു.


