ഇന്ന് താരം മോദിയാണ്, പക്ഷെ തനിക്ക് ഇന്ത്യയെന്നാല്‍ ഇന്ദിരാഗാന്ധി: മെഹബൂബ മുഫ്തി

By web DeskFirst Published Jul 29, 2017, 11:56 AM IST
Highlights

ദില്ലി: ഇന്നത്തെ താരം പ്രധാനമന്ത്രി നരേദന്ദ്ര മോദിയാണെന്നും എന്നാല്‍ ചെറുപ്പം മുതല്‍ ഇന്ത്യെയെന്നാല്‍ എനിക്ക് ഇന്ദിരാഗാന്ധിയാണെന്നും ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. എന്‍റ കുട്ടിക്കാലത്ത്  ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത് ഇന്ദിരാഗാന്ധിയായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയെന്നാല്‍ തനിക്ക് ഇന്ദിരയാണ്.  എന്നാല്‍  ഇത് എല്ലാവരും അംഗീകരിക്കണമെന്നില്ല.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്നത്തെ താരം.. സമാധാനത്തിന്‍റെ ദൂതനാണ് അദ്ദേഹം.  ചരിത്രപുരുഷനാകാന്‍ മോദിക്ക്  കഴിവുണ്ട്.  അദ്ദേഹത്തിന്‍റെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തണം.കഴിഞ്ഞ ദിവസം ദില്ലയില്‍ നടന്ന  കാശ്മീര്‍ ഇവന്‍റില്‍ സംസാരിക്കുകയായിരുന്നു മുഫ്തി.

മാധ്യമങ്ങള്‍, ഇന്ത്യയില്‍  നിന്ന് വിഭിന്നമായ സ്വത്വം  കാശ്മീരിന് കല്‍പിച്ചു കൊടുക്കുന്നതില്‍ ദുഖമുണ്ട്. കശ്മീരിനെയും ഇവിടുത്തെ ജനതയെയും എല്ലാവരും സ്വാഗതം ചെയ്യണം. ഇന്ത്യയ്ക്കുള്ളിലെ ഒരു ചെറിയ ഇന്ത്യയാണ് കാശ്മീര്‍. ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 370 പ്രകാരം കാശ്മീരിനു കിട്ടിയ പ്രത്യേക പരിരക്ഷ പ്രദേശത്തിന്‍റെ  സംസ്കാരത്തെയും പാരമ്പര്യത്തെയും ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുന്നതാണെന്നും മുഫ്തി കൂട്ടിച്ചേര്‍ത്തു.

click me!