കെ എസ് ഐ ഇ എംഡി ബി ശ്രീകുമാറിനെ സ്ഥലം മാറ്റി. ഉദ്യോഗസ്ഥയോട് ലൈംഗികച്ചുവയോടെ പെരുമാറിയെന്ന കേസിനെ തുടര്‍ന്നാണ് സ്ഥലം മാറ്റം. കെൽപാമിലേക്ക് ആണ് സ്ഥലം മാറ്റിയത്.
തിരുവനന്തപുരം: ഉദ്യോഗസ്ഥയോട് ലൈംഗികച്ചുവയോടെ പെരുമാറിയെന്ന കേസിൽ പ്രതിച്ചേർക്കപ്പെട്ട കെ എസ് ഐ ഇ എംഡി ബി ശ്രീകുമാറിനെ സ്ഥലം മാറ്റി. വലിയ വിവാദങ്ങൾക്കൊടുവിലാണ് വ്യവസായ വകുപ്പിന്റെ സ്ഥലംമാറ്റം. ഓഫീസിൽ വെച്ച് ശ്രീകുമാർ മോശമായി പെരുമാറി എന്നായിരുന്നു ഉദ്യോഗസ്ഥയുടെ പരാതി. പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും ശ്രീകുമാർ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടുകയായിരുന്നു.
ശ്രീകുമാറിനെതിരെ ഇടതു സംഘടനകളടക്കം പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പരാതിയിൽ വ്യവസായ വകുപ്പ് അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. പരാതിക്കാരിയും പ്രതിയും ഒരു ഓഫീസിൽ ജോലി ചെയുന്നത് ശരിയല്ല എന്ന അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം. കെൽപാമിലേക്ക് ആണ് സ്ഥലം മാറ്റിയത്.
