
ദില്ലി: അമേരിക്കയുടെ ഉപരോധ ഭീഷണിക്ക് മുന്നില്‍ മുട്ട് മടക്കില്ലെന്നും റഷ്യയുമായുള്ള 40,000 കോടിയുടെ മിസൈൽ പ്രതിരോധ സംവിധാന ഇടപാടുമായി മുന്നോട്ട് പോകുമെന്നും ഇന്ത്യ വ്യക്തമാക്കി. ഇക്കാര്യം അമേരിക്കയെ അറിയിക്കുമെന്നും പ്രതിരോധ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. റഷ്യയുമായുള്ള ഇന്ത്യയുടെ പ്രതിരോധ സൈനീക ഇടപാട് അമേരിക്കയുടെ റഷ്യന്‍ ഉപരോധ ഭീഷണിക്കു മുന്നില്‍ ഒരു തടസമാകില്ലെന്നും പ്രതിരോധ വക്താവ് പറഞ്ഞു.
റഷ്യയുമായുള്ള ഇന്ത്യയുടെ 40,000 കോടി രൂപയുടെ ഇടപാട് അമേരിക്കയ്ക്കുടെ പ്രതിരോധ വിപണിക്ക് ക്ഷീണം ചെയ്യുമെന്നതിനാല്‍ ഇടപാട് ഉപേക്ഷിക്കാന്‍ ഇന്ത്യയ്ക്ക് മേല്‍ അമേരിക്കന്‍ സമ്മർദ്ദമുണ്ടായിരുന്നു. 40,000 കോടിയുടെ മിസൈൽ പ്രതിരോധ സംവിധാന ഇടപാടും എസ്–400 കരാറുമായി ഇന്ത്യ മുന്നോട്ട് പോകുമെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമനും വ്യക്തമാക്കി.
അമേരിക്കയുടെ ശത്രു രാജ്യങ്ങളില്‍ നിന്ന് ആയുധം വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ഏർപ്പെടുത്തുന്ന ഉപരോധം (സിഎടിഎസ്എ) ഇന്ത്യയ്ക്ക് നേരെയും ഉപയോഗിക്കുമെന്ന ഭീഷണി നിലനിന്നിരുന്നു. എന്നാല്‍ ഇത്തരം ഭീഷണിക്ക് മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ലെന്നും പ്രതിരോധ മേഖലയുമായി ഇന്ത്യയ്ക്ക് സ്വാതന്ത്രകാലം മുതലുള്ള ബന്ധമുണ്ടെന്നും ഈ ദീർഘകാല ബന്ധത്തിന്‍റെ മൂല്യം അമേരിക്കയുമായി നടത്തിയ എല്ലാ ചർച്ചകളിലും വ്യക്തമാക്കിയിട്ടുണ്ടെന്നും നിർമ്മലാ സീതാരാമന്‍ പറഞ്ഞു.
ഇന്ത്യയുടെ പ്രതിരോധത്തിന്‍ കുന്തമുനയായി ഇപ്പോഴും നില്‍ക്കുന്ന ആയുധങ്ങളില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് റഷ്യൻ സാങ്കേതിക വിദ്യയാണ്. റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന എസ്-400 ട്രയംഫ് (മിസൈല്‍ പ്രതിരോധ കവചം) ലോക പ്രതിരോധ മേഖലയിലെ പ്രധാന ആയുധമാണ്. അമേരിക്കയ്ക്ക് പോലും പരീക്ഷിക്കാൻ കഴിയാത്ത ടെക്നോളജിയാണ് എസ്-400 ട്രയംഫിൽ റഷ്യ ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് അമേരിക്കയുടെ ചങ്കിടിപ്പ് കൂട്ടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam