ഇന്ത്യ- സൗദി തൊഴില്‍ കരാര്‍ ശൂറാ കൗണ്‍സില്‍ പരിഗണിക്കും

Published : Mar 02, 2017, 07:27 PM ISTUpdated : Oct 05, 2018, 01:54 AM IST
ഇന്ത്യ- സൗദി തൊഴില്‍ കരാര്‍ ശൂറാ കൗണ്‍സില്‍ പരിഗണിക്കും

Synopsis

ഇരു രാജ്യങ്ങളും തമ്മില്‍ പൊതു തൊഴിലാളികളുടെ കാര്യത്തില്‍ കരാര്‍ വേണമെന്ന്  ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സൗദി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് അടുത്താഴ്ച ചേരുന്ന ശൂറാ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുക. 

നിലവില്‍ ഇന്ത്യയും സൗദിയും തമ്മില്‍ ഗാര്‍ഹിക തൊഴില്‍ കാരാറില്‍ ഒപ്പു വെച്ചിട്ടുണ്ട്. സൗദി തൊഴില്‍ മന്ത്രിയായിരുന്ന എന്‍ജിനീയര്‍ ആദില്‍ ഫഖീയാണ് 2014 ജനുവരി രണ്ടിന് ഡല്‍ഹിയിലെത്തി ഇന്ത്യയുമായി ഗാര്‍ഹിക തൊഴില്‍ കരാറില്‍ ഒപ്പുവെച്ചത്. മറ്റു തൊഴിലാളികളുടെ കാര്യത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള തൊഴില്‍ കരാര്‍ വേണമെന്ന് സൗദിയിലെ ഇന്ത്യന്‍ സമൂഹം ഏറെ നാളായി ആവശ്യപ്പെട്ടുവരികയായിരുന്നു.

30 ലക്ഷത്തിലധികം ഇന്ത്യാക്കാരാണ് സൗദിയില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സൗദിയിലെ ഏറ്റവും വലിയ വിദേശി സമുഹവും ഇന്ത്യക്കാരാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തന്നെ സ്വീകരിക്കാൻ ഡൽഹി വിമാനത്താവളത്തിൽ വരരുത്; പ്രതിഷേധത്തിന് മുന്നോടിയായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ അഭ്യർത്ഥന
വിരമിക്കൽ പ്രായം 60 ആക്കരുത്, പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം തുടർന്നാൽ ശക്തമായ പ്രക്ഷോഭമെന്ന് ഡിവൈഎഫ്ഐ