ആസിയൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാൻ ഇന്ത്യ നീക്കം തുടങ്ങി

By Web DeskFirst Published Jul 8, 2017, 5:11 PM IST
Highlights

ദില്ലി: ചൈനയുമായുള്ള  തർക്കത്തിനിടെ ആസിയൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാൻ ഇന്ത്യ നീക്കം തുടങ്ങി. അടുത്ത റിപ്പബ്ളിക് ദിനാഘോഷത്തിന് പത്ത് ആസിയൻ രാജ്യങ്ങളുടെ തലവൻമാരെ അതിഥികളായി ക്ഷണിക്കാനാണ് ആലോചന. അഞ്ച് ആസിയൻ രാജ്യങ്ങളെങ്കിലും ചൈനയുമായി നേരിട്ട് ഏറ്റുമുട്ടന്പോഴാണ് ഇന്ത്യയുടെ ഈ നീക്കം. 

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ഇതുവരെ വിദേശകാര്യമന്ത്രാലയം പുറത്തു വിട്ടില്ല. ഇന്ന് മോദിയും ഷി ജിൻപിങും ജി ഇരുപത് ഉച്ചകോടിയിൽ ഒന്നിച്ചു പങ്കെടുക്കുന്നുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേയുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമയം വൈകിട്ട് ഏഴരയ്ക്ക് പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും.

click me!