"ഓപ്പറേഷൻ സിന്ദൂർ 2.0 കൂടൂതൽ മാരകമാകും "പഹൽഗാം മോഡൽ ആക്രമണങ്ങൾ വീണ്ടും നടത്തിയാൽ തിരിച്ചടി മാരകമാകും. മുന്നിറിയിപ്പുമായി കരസേന

Published : Oct 15, 2025, 08:21 AM IST
operation sindhoor

Synopsis

ലോകരാജ്യങ്ങളോട് ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ച് വിശദീകരിച്ചതിന് പിന്നാലെയാണ് കരസേനയുടെ പ്രതികരണം

ദില്ലി: പാകിസ്ഥാന്  മുന്നിറിയിപ്പുമായി കരസേനയുടെ പശ്ചിമ കമാൻഡർ ലഫ് ജനറൽ എം കെ കത്വാർ രംഗത്ത്. ഓപ്പറേഷൻ സിന്ദൂർ 2.0 കൂടൂതൽ മാരകമാകും .യുദ്ധം ചെയ്ത് ജയിക്കാനുള്ള ശേഷി പാകിസ്ഥാനില്ല. അതിനാൽ പഹൽഗാം മോഡൽ ആക്രമങ്ങൾ വീണ്ടും നടത്തിയാൽ തിരിച്ചടി മാരകമാകും. ലോകരാജ്യങ്ങളോട് ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ച് കരസേന ഇന്നലെ വിശദീകരിച്ചതിന് പിന്നാലെയാണ് പ്രതികരണം അതിനിടെ അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ സംഘർഷത്തിൽ ഔദ്യോഗിക പ്രതികരണം ഒഴിവാക്കി ഇന്ത്യ. സംഘർഷം എങ്ങോട്ടു നീങ്ങുന്നു എന്ന് നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കി. സംഘർഷത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു. ഇന്ത്യ പിന്തുണയ്ക്കുന്ന റിബലുകൾ ആണ് അതിർത്തിയിൽ പാകിസ്ഥാനെ ആക്രമിക്കുന്നതെന്നാണ് പാകിസ്ഥാൻ വാദം. അഫ്ഗാനിസ്ഥാൻറെ അഖണ്ഡത സംരക്ഷിക്കുന്നതിൽ ഇന്ത്യ താലിബാനെ ഐക്യദാർഢ്യം അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു
സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ