
ദില്ലി: ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ 35 ശതമാനം പേരും കുറ്റവാളികളെന്നും 81 ശതമാനം പേരും കോടീശ്വരന്മാരെന്നും റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോം(എഡിആര്‍), നാഷണല്‍ ഇലക്ഷന്‍ വാച്ച്(ന്യൂ) എന്നിവര്‍ ചേര്‍ന്ന് വിശകലനം നടത്തിയ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.
നിലവിലെ മുഖ്യമവന്ത്രിമാരില്‍ നടത്തിയ അപഗ്രഥനത്തിലാണ് 35 ശതമാനം പേരും കുറ്റവാളികളാണെന്ന് കണ്ടെത്തിയിരിക്കുന്നത്. 31 മുഖ്യമന്ത്രിമാരില്‍ 11 പേരും തെരഞ്ഞടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
ബാക്കി 26 ശതമാനം പേര്‍ക്കെതിരെയും ഗുരുതര കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കൊലപാതകം, കൊലപാതക ശ്രമം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരെയുള്ള കേസുകള്‍. ആകെ മുഖ്യമന്ത്രിമാരില്‍ 25 പേര്‍(81 ശതമാനം)കോടീശ്വരന്മാരാണ്. ഇതില്‍ തന്നെ രണ്ട് പേര്‍ ശതകോടീശ്വരന്മാരാണ്. മുഖ്യമന്ത്രിമാരുടെ ആസ്തിയുടെ ശരാശരി 16.18 കോടിയാണ്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് സമ്പന്നരാത മുഖ്യമന്ത്രിമാരില്‍ ഒന്നാമത്. 177 കോടിയാണ് സമ്പാദ്യമായി നായിഡു രേഖകളില്‍ നല്‍കിയിരിക്കുന്നത്. അരുണാചല്‍ മുഖ്യമന്ത്രി പെമ ഖണ്ഡു 129 കോടി ആസ്തിയുമായി രണ്ടാം സ്ഥാനത്തുണ്ട്. 48 കോടി രൂപ ആസ്തിയുള്ള പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആണ് മൂന്നാമത്.
ഏറ്റവും കുറവ് സമ്പാദ്യമുള്ളത് ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാരിനാണ്. 27 ലക്ഷമാണ് മാണിക് സര്‍ക്കാരിന്റെ സമ്പാദ്യം. തൊട്ട് മുന്നില്‍ 30 ലക്ഷം രൂപ ആസ്തിയുള്ള ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും 56 ലക്ഷം രൂപ ആസ്തിയുമായി കാശ്മീര്‍ മുഖ്യമന്ത്രി മെബ്മൂബ മുഫ്തിയുമുണ്ട്.
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ 16 ശതമാനം പേരാണ് ബിരുദാനന്തര ബിരുദം നേടിയവര്‍. മൂന്ന് ശതമാനം ഡോക്ടറേറ്റ് ഉള്ളവരാണ്. 32 ശതമാനം പേര്‍ ബിരുദം നേടിയിട്ടുണ്ട്. 10 ശതമാനം പേരും 12-ാം ക്ലാസം വിദ്യാഭ്യാസം നേടിയവരുമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam