ഡര്‍ബനില്‍ ഇന്ത്യന്‍ സ്ഥാനപതിയെ ബന്ദിയാക്കി മോഷണം

Published : Nov 20, 2017, 09:35 AM ISTUpdated : Oct 05, 2018, 02:58 AM IST
ഡര്‍ബനില്‍ ഇന്ത്യന്‍ സ്ഥാനപതിയെ ബന്ദിയാക്കി മോഷണം

Synopsis

സൗത്ത് ആഫ്രിക്കയിലെ ഡര്‍ബനില്‍ ഇന്ത്യന്‍ സ്ഥാനപതിയെയും കുടുംബത്തെയും ബന്ദികളാക്കി മോഷണം. ഓദ്യോഗിക വസതിയിലാണ് ഇന്ത്യന്‍ സ്ഥാനപതി ശശാങ്ക് വിക്രമിനെയും കുടുംബത്തെയും ബന്ദികളാക്കി മോഷണം നടത്തിയത്. ശശാങ്കിന്‍റെ കുടുംബത്തോടൊപ്പം, വീട്ടിലെ സഹായി, മകനെ പഠിപ്പിക്കാനെത്തിയ  ടീച്ചര്‍ എന്നിവരെയും ബന്ദികളാക്കി. ഗേറ്റ് തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനുളളില്‍ കയറിയത്. ആര്‍ക്കും പരിക്കുകളില്ല. ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. 

സംഭവത്തില്‍ ഡര്‍ബന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതായും അന്വേഷണം നടക്കുന്നുണ്ടെന്ന് അറിയിച്ചതായും കേന്ദ്രവിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിലാണ് ഇന്ത്യയ്ക്ക് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശകാര്യമന്ത്രി സുഷമസ്വരാജ് ശശാങ്ക് വിക്രമുമായി ഫോണില്‍ സംസാരിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു