
റിയാദ്: ഇന്ത്യയില്‍ നിന്നെത്തിയ ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്ര അവസാനിച്ചു. അറുനൂറ്റി എഴുപത് പേര്‍ അവസാന ദിവസം നാട്ടിലേക്ക് മടങ്ങി. ഇന്ന് ഉച്ചയ്ക്ക് ശേഷം മദീനയില്‍ നിന്നും മുംബെയിലേക്കു പോയ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള അവസാന ഹജ്ജ് സംഘം മടങ്ങി. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് മടങ്ങാനായി അവസാന ദിവസം സൗദി എയര്‍ലൈന്‍സ് മദീനയില്‍ നിന്ന് മുംബെയിലേക്ക് രണ്ടും എയര്‍ ഇന്ത്യ മദീനയില്‍ നിന്ന് ഔറംഗാബാദിലേക്ക് ഒന്നും സര്‍വീസുകള്‍ നടത്തി. ഏതാണ്ട് അറുനൂറ്റി എഴുപത് പേരാണ് ഇന്ന് മടങ്ങിയത്. കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകരുടെ മടക്കയാത്ര ഇന്നലെ അവസാനിച്ചിരുന്നു.
ജിദ്ദ വിമാനത്താവളം വഴി ഹജ്ജിനെത്തിയവരാണ് മദീനയില്‍ നിന്നും മടങ്ങിയത്. മദീന വഴി വന്നവരുടെ മടക്കയാത്ര ജിദ്ദയില്‍ നിന്നായിരുന്നു. ചികിത്സയിലുള്ള ഏതാനും ഹാജിമാര്‍ മാത്രമാണ് ഇനി മടങ്ങാന്‍ ബാക്കിയുള്ളത്. ഇതില്‍ പത്തോളം മലയാളികളും ഉള്‍പ്പെടും. ഹജ്ജിനെത്തിയ 217 ഇന്ത്യന്‍ ഹാജിമാര്‍ സൗദിയില്‍ വെച്ച് മരണപ്പെട്ടു. മദീനയില്‍ 39-ഉം, മക്കയില്‍ നൂറ്റി നാല്‍പ്പത്തിയഞ്ചും അറഫയില്‍ എട്ടും, മിനായില്‍ ഇരുപത്തിരണ്ടും, ജിദ്ദയില്‍ രണ്ടും തീര്‍ഥാടകര്‍ മരണപ്പെട്ടു.
മരിച്ചവരില്‍ 46 പേര്‍ സ്വകാര്യ ഗ്രൂപ്പുകളില്‍ എത്തിയവരും ബാക്കിയുള്ളവര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി എത്തിയവരുമാണ്. പുണ്യഭൂമിയില്‍ വെച്ച് ആറു കുഞ്ഞുങ്ങള്‍ക്ക് ഇന്ത്യന്‍ തീര്‍ഥാടകര്‍ ജന്മം നല്‍കുകയും ചെയ്തു. ഒന്നേക്കാല്‍ ലക്ഷം പേര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയും നാല്‍പ്പത്തിഅയ്യായിരം പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയത്. ഇത്തവണത്തെ ഹജ്ജ് ഓപ്പറേഷന്‍ വിജയകരമായിരുന്നുവന്നു ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam