കോഴിക്കോട് നന്മണ്ട ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി
കോഴിക്കോട്: കോഴിക്കോട് നന്മണ്ട ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്. വൈകീട്ട് നാലു മണിയോടെ കുട്ടി കോഴിക്കോട്ടേക്ക് ബസ് കയറി പോവുകയായിരുന്നു. ബന്ധുക്കളും സ്കൂൾ അധികൃതരും പൊലീസിൽ പരാതി നൽകി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളും പത്താം ക്ലാസ് വിദ്യാർത്ഥികളും തമ്മിൽ കഴിഞ്ഞദിവസം സ്കൂളിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷാദിനായി തെരച്ചിൽ തുടരുകയാണ്. വൈകിട്ട് നാലു മണിയോടെ വിദ്യാർത്ഥി കോഴിക്കോട്ടേക്ക് ബസ് കയറുന്ന സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. അഞ്ചു മണിയോടെ പുതിയ സ്റ്റാന്‍ഡില്‍ എത്തി. പിന്നീട് വിവരം ലഭിച്ചിട്ടില്ല. കുട്ടിയുടെ കയ്യില്‍ ഫോണ്‍ ഇല്ല.എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബാലുശ്ശേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു.



