സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ ജനതയെ അമ്പരപ്പിച്ച് ഗൂഗിളിന്‍റെ 'ഡൂഡിൽ’

Published : Aug 15, 2017, 12:06 PM ISTUpdated : Oct 04, 2018, 10:27 PM IST
സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ ജനതയെ അമ്പരപ്പിച്ച് ഗൂഗിളിന്‍റെ 'ഡൂഡിൽ’

Synopsis

ഗൂഗിൾ എപ്പോഴും അങ്ങനെയാണ്​. പ്രതീക്ഷകൾക്ക്​ ഒരു മുഴം മുമ്പിലായിരിക്കും അവരുടെ സൃഷ്​ടികൾ. രാജ്യം സ്വാതന്ത്ര്യത്തി​ന്‍റെ എഴുപതാം വാർഷിക പുലരിയിലേക്ക്​ കണ്ണ്​ തുറന്നപ്പോഴും ഗൂഗിൾ ഇന്ത്യൻ ജനതയെ അമ്പരപ്പിച്ചു. ഗൂഗിൾ സെർച്ച്​ എൻജിൻ തിരഞ്ഞവരുടെ മുഖത്തേക്ക്​ സ്വാതന്ത്ര്യത്തി​ൻ്റെ സർവ നിറങ്ങളും വാരിവിതറിയാണ് ഗൂഗിൾ ഇന്ത്യൻ ജനതയെ വിസ്മയിപ്പിച്ചത്.

ഇന്ത്യക്കാരുടെ മനം അറിഞ്ഞാണ് ഗൂഗിൾ അവരുടെ ഡൂഡിൽ ഒരുക്കിയത്​ ​. ഇന്ത്യൻ പാർലമെൻ്റിൻ്റെ ​ഗ്രാഫിക്​ ചിത്രത്തിൽ അശോകചക്രം, ദേശീയ പക്ഷി മയിൽ, ദേശീയ പതാകയിലെ നിറങ്ങൾ എന്നിവയെല്ലാം ഒരുപോലെ അതിൽ ഒത്തുചേർന്നു.  പ്രത്യേക ഡൂഡിൽ (വര) തയാറാക്കിയത്​ മുംബൈക്കാരിയായ ആർട്ടിസ്​റ്റ്​ സബീന കർണിക്​ ആണ്​.  പേപ്പർ ടെക്​നിക്ക്​ ആർട്ട്​ വർക്കിൽ പ്രശസ്​തയാണ് ഇവർ​. 

അതുല്യമായ ഒരു​ പേപ്പർകട്ട്​ ആർട്​ സ്​റ്റൈലിൽ ആണ്​ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിലേക്ക്​ സബീന ഗൂഗിളിനെ നിറങ്ങളിൽ മുക്കിയത്​.  മുൻവർഷങ്ങളിലും ഗൂഗിൾ ഡൂഡിൽ ഒരുക്കിയിരുന്നെങ്കിലും ഇത്തവണത്തെത് ഗംഭീരമെന്നാണ്​ വിലയിരുത്തൽ.  മികച്ച പ്രതികരണം നേടി ഡൂഡിൽ വൈറലായിരിക്കുകയാണ്

2010ൽ ദേശീയപതാകയുമായി ചേർത്തായിരുന്നു ഗൂഗിളിൻ്റെ ഡൂഡിൽ. ഗൂഗിളിലെ ‘ഒ’ എന്ന അക്ഷരത്തി​ൻ്റെ സ്​ഥാനത്ത്​ ദേശീയപതാക പുഷ്​പ മാതൃകയിൽ ചിത്രീകരിച്ചായിരുന്നു അന്നത്തെ പരീക്ഷണം. എന്നാൽ ഇത്തവണത്തെ പേപ്പർകട്ട്​ ഡിസൈനിന്​ ഒരു ത്രിമാന സ്വഭാവം കൂടി ലഭിച്ചുവെന്നതും പ്രത്യേകതയാണ്​. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ'; ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്, കരൂർ ദുരന്തത്തിന് ശേഷം ആദ്യ പൊതുയോഗം
തർക്കത്തെ തുടർന്ന് പെട്രോൾ പമ്പിന് തീയിടാൻ ശ്രമം; വാണിയംകുളം സ്വദേശികൾ അറസ്റ്റിൽ