ഇന്ത്യക്ക് അഭിമാനം; രാഹുല്‍ ദോഷി ചൈല്‍ഡ് ജീനിയസില്‍ വിജയി

By Web DeskFirst Published Aug 21, 2017, 3:45 PM IST
Highlights

ലണ്ടന്‍: ഐന്‍സ്റ്റൈനെക്കാള്‍ ഐക്യു ഉള്ള ഇന്ത്യന്‍ ബാലന്‍ രാഹുല്‍ ദോഷി ചൈല്‍ഡ് ജീനിയസ് ഷോയില്‍ വിജയി. വിഖ്യാത ശാസ്ത്രജ്ഞരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ സ്റ്റീഫന്‍ ഹോക്കിന്‍സ്‍ എന്നിവരെക്കാള്‍ ഐക്യു ഈ 12കാരനുണ്ടെന്നാണ് കണക്കാക്കുന്നത്‍. ഇംഗ്ലണ്ടിലെ ചാനല്‍ 4 ആണ് എട്ട് മുതല്‍ 12 വരെ പ്രായമുള്ള 20 കുട്ടികള്‍ മല്‍സരിക്കുന്ന ഷോ സംപ്രേഷണം ചെയ്യുന്നത്. 

വിവിധ റൗണ്ടുകളിലായി കുട്ടികളുടെ ഓര്‍മ്മശക്തി, അറിവ്, ഗണിതം, സ്പെല്ലിംഗ് എന്നിവ ഷോയില്‍ വിലയിരുത്തി. ഓര്‍മ്മശക്തി പരിശോധിക്കുന്ന മെമ്മറി റൗണ്ടില്‍ 15ല്‍ 14 ചോദ്യങ്ങള്‍ക്കാണ് രാഹുല്‍ ഉത്തരം നല്കിയത്. എന്നാല്‍ സ്പെല്ലിംഗ് റൗണ്ടില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്കാന്‍ രാഹുലിനായി. പ്രശസ്ത ഐക്യു സൊസൈറ്റിയായ മെന്‍സയില്‍ അംഗമാണ് രാഹുല്‍. 

ഞാനൊരു ജീനിയസാണെന്നാണ് എന്‍റെ വിശ്വാസം, അതിനാല്‍ എന്ത് വിലകൊടുത്തും പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിക്കും. അറിവും ഓര്‍മ്മശക്തിയും മാറ്റുരച്ച ചൈല്‍ഡ് ജീനിയസ് ഷോയിലെ വിജയിച്ച 12 കാരന്‍ ആത്മ വിശ്വാസത്തോടെ പറയുന്നു. വായന, പിയാനോ, ചെസ്, ടേബിള്‍ ടെന്നീസ് എന്നിവയാണ് രാഹുലിന്‍റെ ഇഷ്ട വിനോദങ്ങള്‍. ഭാവിയില്‍ സാമ്പത്തിക ഉപദേഷ്ടാവാകാനാണ് ചൈല്‍ഡ് ജീനിയസ് ഷോയിലെ സൂപ്പര്‍ താരത്തിന്‍റെ ആഗ്രഹം.

click me!